Quantcast

മലിനീകരണം രൂക്ഷം; തലസ്ഥാനം മാറ്റാനൊരുങ്ങി ഇന്തോനേഷ്യ

ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ജനസംഖ്യ കൂടിയ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനം കനത്ത പ്രകൃതിക്ഷോഭങ്ങളുടെയും ഭൂമികുലുക്ക ഭീഷണിയുടെയും നടുവിലാണ്.

MediaOne Logo

Web Desk 9

  • Published:

    27 Aug 2019 11:57 AM IST

മലിനീകരണം രൂക്ഷം; തലസ്ഥാനം മാറ്റാനൊരുങ്ങി ഇന്തോനേഷ്യ
X

മലിനീകരണം രൂക്ഷമായ ജക്കാർത്തയ്ക്ക് പകരം പുതിയ തലസ്ഥാനത്തിനുള്ള സ്ഥലം പ്രഖ്യാപിച്ച് ഇന്ത്യോനേഷ്യ. വനത്താൽ ചുറ്റപ്പെട്ട ബോർനിയോയിലാകും നിയുക്ത തലസ്ഥാനം ഉയരുക. ഇതുവരെയും പേരിട്ടിട്ടില്ലാത്ത തലസ്ഥാന നഗരി 33 ബില്യണ്‍ ഡോളർ ചെലവിലാണ് ഒരുങ്ങുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ജനസംഖ്യ കൂടിയ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനം കനത്ത പ്രകൃതിക്ഷോഭങ്ങളുടെയും ഭൂമികുലുക്ക ഭീഷണിയുടെയും നടുവിലാണ്. എന്നാൽ ജക്കാർത്തയിൽ നിന്ന് 2000 കിലോമീറ്റര്‍ കിഴക്ക് കലിമന്തന്‍ പ്രവിശ്യയിലെ ബോര്‍ണിയോയില്‍ ആയിരിക്കും ഇതുവരെ പേരിടാത്ത തലസ്ഥാന നഗരിയെന്ന് പ്രസിഡന്‍റ് ജോക്കോ വിഡോഡോ അറിയിച്ചു. 2024 ല്‍ പുതിയ തലസ്ഥാന നഗരിയിലേക്ക് മാറാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റ് അറിയിച്ചു.

പടിഞ്ഞാറുള്ള നിയുക്ത തലസ്ഥാന നഗരി പ്രകൃതിക്ഷോഭങ്ങൾ ഏറ്റവും കുറവ് സാധ്യതയുള്ളതു പ്രദേശമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. എന്നാൽ വനമായ ഇവിടം തലസ്ഥാന നഗരി ആകുന്നതോടെ ഇവിടുത്തെ പ്രകൃതി വിഭവങ്ങള്‍ നഷ്ടമാകുമെന്നും ജൈവ വൈവിധ്യങ്ങൾക്കും ജീവജാലങ്ങൾക്കും ഭീഷണിയാകുമെന്നുമുള്ള ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

പുതിയ തീരുമാനത്തിന് അംഗീകാരം ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ സാധ്യതാ പഠനത്തിന്‍റെ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കുമെന്ന് വിഡോഡോ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ അടുത്ത വര്‍ഷം അരംഭിക്കുമെന്ന് ആസൂത്രണ മന്ത്രിയ‌ും വ്യക്തമാക്കി.

TAGS :

Next Story