Quantcast

ആമസോണിന് പിറകെ കോംഗോയിലും കാട്ടുതീ

കോംഗോ ബേസിന്‍ എന്നറിയപ്പെടുന്ന ഈ കാടുകള്‍ ഭൂമിയുടെ രണ്ടാം ശ്വാസകോശമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

MediaOne Logo

Web Desk 9

  • Published:

    28 Aug 2019 11:34 AM IST

ആമസോണിന് പിറകെ കോംഗോയിലും കാട്ടുതീ
X

ആമസോണിന് പുറമേ മധ്യ ആഫ്രിക്കയിലുള്ള വനങ്ങളിലും കാട്ടുതീ പടരുന്നതായി റിപ്പോര്‍ട്ട്. നാസ പുറത്തുവിട്ട തത്സമയ ഭൂപടത്തിലാണ് മധ്യ ആഫ്രിക്കയിലും കാട്ടുതീ പടരുന്നതായി വ്യക്തമാക്കപ്പെട്ടത്. ആഫ്രിക്കയില്‍ കോംഗോയുടെ തെക്ക് ഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ ഉണ്ടായിരിക്കുന്നത്‌ എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ആമസോണ്‍ അറിയപ്പെടുന്നത് ഭൂമിയുടെ ശ്വാസകോശം എന്ന പേരില്‍ ആണെങ്കില്‍ കോംഗോ ബേസിന്‍ എന്നറിയപ്പെടുന്ന ഈ കാടുകള്‍ ഭൂമിയുടെ രണ്ടാം ശ്വാസകോശമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നിലവില്‍ അംഗോളയെയും ഗാബണിനിലുമാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്.

ഇതുപോലെ തുടര്‍ന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് പടരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോംഗോ നദീതട കാടുകളില്‍ തീ പടരുന്നതിന്‍റെ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല.

കോംഗോ, ഗാബണ്‍, കാമറൂണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 33 ലക്ഷം ചതുരശ്ര കിലോമീറ്ററായി പരന്നുകിടക്കുന്നതാണ് ഈ മഴക്കാടുകള്‍.

അപൂര്‍വ്വയിനം ജീവിവര്‍ഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഈ കാടുകള്‍. കാട്ടുതീ പഠരുന്നതുമായി ബന്ധപ്പെട്ട തല്‍സമയ വിവരങ്ങള്‍ നല്‍കുന്നത് നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം ആണ്.

TAGS :

Next Story