Quantcast

ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍

ഇറാന്റെ ഏതു കാര്യങ്ങള്‍ക്കും അവസാന വാക്ക് അവരുടെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇയാണ്

MediaOne Logo

Web Desk 9

  • Published:

    28 Aug 2019 12:28 PM IST

ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍
X

ഉപരോധം അവസാനിപ്പിക്കാതെ അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചക്ക് തയ്യാറല്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ജി-7 ഉച്ചക്കോടിയില്‍ ട്രംപ് നടത്തിയ പ്രസ്താവനക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു റൂഹാനി.

കഴിഞ്ഞ തിങ്കളാഴ്ച ജി-7 ഉച്ചക്കോടിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞത്. എന്നാല്‍ ഇതിനെതിരെയാണ് ഇറാന്‍ പ്രസിഡന്റ് രംഗത്ത് വന്നത്. ഇരു രാഷ്ട്രങ്ങലും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള താക്കോല്‍ അമേരിക്കയുടെ കയ്യിലാണ്. ഇറാന്‍ അണു ബോംബ് ഉണ്ടാക്കുമോ എന്നാണ് അവരുടെ ആശങ്ക. എന്നാല്‍ ഇതിന് അടിസ്ഥാനമില്ല. അതു ഞങ്ങള്‍ ചെയ്യില്ലെന്ന് നേരത്തെ ഉറപ്പ് നല്‍കിയതാണെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.

2015-ലെ ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയതും അതിന് ശേഷം ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറായത് എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇറാന്‍ അനുഭവിക്കുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ ഉപരോധം പിന്‍വലിക്കുകയല്ലാതെ വേറെ മാര്‍ഗങ്ങളൊന്നും നിലവില്ല.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യൂറോപ്പ് ഉള്‍പ്പെടെ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടിട്ടില്ല. സെപ്തബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലില്‍ പങ്കെടുക്കാന്‍ ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ന്യൂയോര്‍ക്കിലെത്തുന്നുണ്ട്. ഈ സമയത്ത് ചര്‍ച്ച നടക്കുമെന്നാണ് കരുതിയത്.

എന്നാല്‍ ഇറാന്റെ ഏതു കാര്യങ്ങള്‍ക്കും അവസാന വാക്ക് അവരുടെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇയാണ്. ഇദ്ദേഹത്തിന്റെ അംഗീകാരം ലഭിക്കാതെ നിലവില്‍ ഒന്നും സാധ്യമല്ല.

TAGS :

Next Story