Quantcast

ലിബിയന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 40 പേര്‍ മരിച്ചതായി യു.എന്‍

കുടിയേറാന്‍ ശ്രമിക്കവേ അഭയാര്‍ഥികള്‍ സഞ്ചരിച്ച അപകടത്തില്‍പെട്ട് ഈ വർഷം മാത്രം 850ലധികം മരണങ്ങൾ റിപോര്‍ട്ട് ചെയ്തിരുന്നു.

MediaOne Logo

Web Desk 9

  • Published:

    28 Aug 2019 12:58 PM IST

ലിബിയന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 40 പേര്‍ മരിച്ചതായി യു.എന്‍
X

ലിബിയന്‍ തീരത്തുണ്ടായ ബോട്ട് അപകടത്തില്‍ 40 പേര്‍ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി എജന്‍സി. കുടിയേറ്റക്കാരണ് അപകടത്തിന്‍പെട്ടതെന്നും നിരവധിപേരെ രക്ഷപ്പെടുത്തിയതായും അഭയാര്‍ത്ഥി എജന്‍സി വക്താവ് ചാർലി യാക്സി അറിയിച്ചു.

തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 120 കിലോമീറ്റർ അകലെ പടിഞ്ഞാറൻ നഗരമായ ഖോംസിന് സമീപം ഒരു കുട്ടിയുടേതടക്കം അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതായി ലിബിയയുടെ തീര സംരക്ഷണ വക്താവ് അയ്യൂബ് ഗാസിം പറഞ്ഞു. കാണാതായവർക്കായി തെരച്ചിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും രക്ഷപ്പെട്ടവരിൽ ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായും ഗാസിം പറഞ്ഞു.

2011ല്‍ കേണല്‍ ഗദാഫിയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ലിബിയയില്‍ നിന്നും, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് യുറോപ്പിലേക്ക് കൂടിയേറാന്‍ ശ്രമിക്കുന്നത്. കുടിയേറാന്‍ ശ്രമിക്കവേ അഭയാര്‍ഥികള്‍ സഞ്ചരിച്ച നിരവധി കപ്പലുകള്‍ മെഡിറ്റേറിയന്‍ കടലില്‍ അപകടത്തില്‍പെടുകയും, ഇതുവഴി ഈ വർഷം മാത്രം ഇതുവരെ 850ലധികം മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

കുടിയേറ്റം തടയാനായി യുറോപ്യന്‍ യുണിയന്റെ കോസ്റ്റ്ഗാര്‍ഡും ലിബിയന്‍ സേനയും സംയുക്തമായി രംഗത്തുണ്ട്. പിടിയിലാവുന്നവരെ തടവിലാക്കുകയാണ് സേന. ട്രിപ്പോളിയിലും പരിസരത്തുമുള്ള തടങ്കല്‍ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഇത്തരത്തില്‍ തടവിലാക്കപ്പെട്ടത്.

കഴിഞ്ഞ മാസം ഒരു തടങ്കൽ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 44 പേര്‍ കൊല്ലപ്പെടുകയും 130 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎൻ സപ്പോർട്ട് മിഷന്‍ റിപ്പാര്‍ട്ട് ചെയ്തിരുന്നു.

TAGS :

Next Story