നിങ്ങള്‍ ശാസ്ത്രത്തിന് കാതോര്‍ക്കൂ... ട്രംപിനോട് 16കാരി
പ്രവചനാതീതമായ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുക എന്ന വലിയ ദൌത്യവുമായാണ് എന്റെ യാത്ര. ഇതിന് എല്ലാവരുടെയും പിന്തുണ വേണം

ശാസ്ത്രത്തിന് കാതോര്‍ക്കൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് കൌമാരക്കാരി കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രീറ്റാ തുന്‍ബെര്‍ഗ്. ഒരു പായക്കപ്പില്‍ അറ്റ്‍ലാന്റിക് സമുദ്രം താണ്ടി ഈ സ്വീഡന്‍കാരി ഇന്നലെയാണ് അമേരിക്കയിലെത്തിയത്.
കാലാവസ്ഥാമാറ്റത്തില്‍ പകച്ചുനില്‍ക്കുന്ന ലോകത്തിനു മുന്നില്‍ ഈ കൌമാരക്കാരിയുടെ ആഹ്വാനമാണിത്. ഈ ഓര്‍മപ്പെടുത്തല്‍ അമേരിക്കന്‍ പ്രസിഡന്റിനോട് കൂടിയാണ്. നിങ്ങള്‍ ശാസ്ത്രത്തിന് കാതോര്‍ക്കൂ... അമേരിക്കയില്‍ അടുത്ത മാസം കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെയാണ് തുന്‍ബെര്‍ഗിന്റെ അപേക്ഷ. ''പ്രവചനാതീതമായ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുക എന്ന വലിയ ദൌത്യവുമായാണ് എന്റെ യാത്ര. ഇതിന് എല്ലാവരുടെയും പിന്തുണ വേണം.'' ഗ്രേറ്റ തുന്‍ബെര്‍ഗ് പറയുന്നു.
സ്വീഡിഷ് വിദ്യാര്‍ഥിയായ ഗ്രേറ്റ തുന്‍ബെര്‍ഗിന് 16 വയസ് മാത്രമാണ് പ്രായം. എല്ലാ വെള്ളിയാഴ്ചയും സകൂള്‍ അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരമിരിക്കുന്നതിലൂടെയാണ് തുന്‍ബെര്‍ഗിനെ ലോകം ശ്രദ്ധിച്ചത്. പായക്കപ്പലില്‍ അറ്റ്‍ലാന്റിക് സമുദ്രം താണ്ടി കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെത്തിയത്.
Adjust Story Font
16

