Quantcast

സൗദിയില്‍ അബഹ വിമാനത്താവളത്തിലേക്ക് വീണ്ടും ഹൂതികളുടെ ഷെല്ലാക്രമണം

സൗദി സഖ്യസേനയുടെ നടപടികളുടെ ഭാഗമായി നാൽപ്പത് ഹൂതികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹൂതികളുടെ ആക്രമണം

MediaOne Logo

Web Desk 11

  • Published:

    30 Aug 2019 11:16 AM IST

സൗദിയില്‍ അബഹ വിമാനത്താവളത്തിലേക്ക് വീണ്ടും ഹൂതികളുടെ ഷെല്ലാക്രമണം
X

സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിലേക്ക് വീണ്ടും ഹൂതികളുടെ ഷെല്ലാക്രമണം. സൗദി സഖ്യസേനയുടെ നടപടികളുടെ ഭാഗമായി നാൽപ്പത് ഹൂതികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹൂതികളുടെ ആക്രമണം. ഒരാഴ്ചയിലേറെയായി ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതായും സഖ്യസേന അറിയിച്ചു.അബഹ വിമാനത്താവളത്തിലേക്കാണ് ഹൂതികളുടെ ഷെല്ലാക്രമണ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി സഖ്യസേന നടപടികളിൽ രണ്ടാഴ്ചക്കിടെ 40 ഹൂത്തികൾ കൊല്ലപ്പെട്ടു. കുറച്ചു ദിവസങ്ങളായി തുടർച്ചയായാണ് യെമനിൽ നിന്നും ഹൂത്തികളുടെ ആക്രമങ്ങൾ.

സൻആ, സാദാ പ്രദേശങ്ങളിൽ നിന്നും സൗദിയിലെ അതിർത്തി പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ. ഡ്രോണുകളും മിസൈലുകളും ലക്ഷ്യം കാണും മുമ്പ് സൗദി സഖ്യസേന തകർക്കുന്നുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും മിസൈലുകൾ നിലത്തുവീണു ചിതറുന്നുമുണ്ട്. കഴിഞ്ഞ ദിവസം അബഹ വിമാനത്താവളത്തിലാണ് മിസൈൽ പതിച്ചത്. ഒഴിഞ്ഞ പ്രദേശത്തായതിനാൽ മറ്റു അപകടങ്ങളൊന്നുമുണ്ടായില്ല. ഇത് നാലാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെയുള്ള ഹൂതികളുടെ ആക്രമണം.

കഴിഞ്ഞ മാസം ഇതേ വിമാനത്താവളത്തിന് നേർക്ക് നടന്ന മിസൈൽ ആക്രമണത്തിൽ ഒരു മലയാളിക്കും 8 സ്വദേശികൾക്കും പരിക്കേറ്റിരുന്നു. ഇന്നുണ്ടായ മറ്റൊരു ഡ്രോൺ ആക്രമണം ലക്ഷ്യം കാണുന്നതിന് മുമ്പ് സഖ്യസേന ആകാശത്തു വെച്ച് തകർത്തു. അതിനിടെ രണ്ടാഴ്ചക്കിടെ സൗദി സഖ്യസേന ഹൂത്തികള്‍ക്കെതിരായി നടത്തിയ നടപടിയില്‍ 10 കമാണ്ടര്‍മാർ ഉൾപ്പെടെ 40 ലേറെ ഹൂതികള്‍ കൊല്ലപ്പെട്ടതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലിക്കി അറിയിച്ചു. നില നഷ്ടപ്പെടുന്ന ഹൂതികളുടെ അസ്വസ്ഥതയാണ് തുടർച്ചയായ ആക്രമണ ശ്രമങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story