അമേരിക്ക-ഇറാന്‍ പ്രശ്ന പരിഹാരത്തിന് യൂറോപ്യന്‍ യൂണിയന്‍ പിന്തുണ
ട്രംപും ഇറാൻ പ്രസിഡൻറ് റൂഹാനിയും തമ്മിലുള്ള ചർച്ചക്ക് വേദിയൊരുക്കാനാണ് ഫ്രാൻസിൻെറ പുതിയ നീക്കം

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള നീക്കത്തിന് യൂറോപ്യൻ രാജ്യങ്ങള്‍ പിന്തുണ ലഭിച്ചതോടെ സമവായ നീക്കം ഊർജിതമാകും. ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചർച്ചകളിലൂടെ യുദ്ധസാഹചര്യം ഇല്ലാതാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യൂറോപ്യൻ രാജ്യങ്ങൾ. എന്നാൽ ഇറാനുമായി ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്ക.
ഗൾഫ് സമുദ്ര മേഖലയിൽ രൂപപ്പെട്ട യുദ്ധസാഹചര്യം എന്തു വില കൊടുത്തും തടയുക എന്ന പൊതു വികാരമാണ് യൂറോപ്യൻ രാജ്യങ്ങളുടേത്. മധ്യസ്ഥ ചർച്ചകൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകേണ്ടതിൻെറ ആവശ്യകതയാണ് എല്ലാ ഇ.യു രാജ്യങ്ങളും പ്രകടിപ്പിക്കുന്നത്. 2015ൽ രൂപം നൽകിയ ആണവ കരാർ വ്യവസ്ഥകളിൽ ഉറച്ചു നിൽക്കണമെന്ന് ഇറാനോടും ഇ.യു രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് ഫ്രഞ്ച് പ്രസിഡൻറ് ഉമ്മാനുവൽ മാക്രോണിൻെറ ക്ഷണപ്രകാരം ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് വന്നെത്തിയത് സമാധാന മാർഗത്തിലുള്ള മികച്ച നീക്കമായെന്ന വിലയിരുത്തലിലാണ് ഇ.യു ഉൾപ്പെടെയുള്ള കൂട്ടായ്മകൾ.
ട്രംപും ഇറാൻ പ്രസിഡൻറ് റൂഹാനിയും തമ്മിലുള്ള ചർച്ചക്ക് വേദിയൊരുക്കാനാണ് ഫ്രാൻസിൻെറ പുതിയ നീക്കം. എന്നാൽ ട്രംപ് അതിന് സന്നദ്ധമാകാനിടയില്ല. ഉപേരാധം പിൻവലിക്കാതെ ട്രംപുമായി ചർച്ചയില്ലെന്ന നിലപാടിൽ തന്നെയാണ് ഇറാനും. അതേ സമയം നയതന്ത്ര നീക്കങ്ങളിലൂടെ പ്രശ്നപരിഹാരം ഉറപ്പാക്കാൻ സാധിക്കും എന്നു തന്നെ ഇ.യു രാജ്യങ്ങൾ കരുതുന്നു.
ഇറാനെതിരെ സൈനിക നടപടി മേഖലയെ ഗുരുതമായ അവസ്ഥയിൽ കൊണ്ടെത്തിക്കുമെന്ന നിലപാടാണ് സൗദി അേറബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളും അമേരിക്കയെ അറിയിച്ചിരിക്കുന്നത്. യുദ്ധനീക്കങ്ങൾക്ക് ഭൂരിഭാഗം രാജ്യങ്ങളുടെയും പിന്തുണ ലഭിക്കാതെ പോയത് ട്രംപിനും തിരിച്ചടിയാണ്. അതുകൊണ്ടു തന്നെ ഫ്രാൻസ് നടത്തുന്ന മധ്യസ്ഥ നീക്കങ്ങളിലൂടെ രാഷ്ട്രീയ പരിഹാരം ഉറപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
Adjust Story Font
16

