Quantcast

അമേരിക്കയക്ക് വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ഫ്ലോറിഡയില്‍ വിശിയടിക്കുന്ന ഏറ്റവും അപകടകാരിയായ കാറ്റായിരിക്കും ഇതെന്നും കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രവചനങ്ങള്‍

MediaOne Logo

Web Desk 9

  • Published:

    31 Aug 2019 9:08 AM IST

അമേരിക്കയക്ക് വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്
X

ഡോറിയന്‍ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറാമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയില്‍ ഡോറിയന്‍ ഫ്ലോറിഡയില്‍ വീശാന്‍ സാധ്യതയുണ്ടെന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

വിവിധ ഭാഗങ്ങളിൽ ഡോറിയന്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഗവര്‍ണര്‍.

ഡോറെയ്ന്‍ ചുഴലിക്കാറ്റ് അങ്ങേയറ്റം അപകടകാരിയായെന്നും, കാറ്റഗറി 3 ചുഴലിക്കാറ്റായി മാറിയെന്നും യു.എസ് നാഷണല്‍ ഹുരികെയ്ന്‍ സെന്‍റര്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ ഫ്ലോറിഡയിലും, വടക്ക് പടിഞ്ഞാറന്‍‍ ബഹമാസിലും കടുത്ത നാശനഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒര്‍ലാന്‍ഡോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച് ചരക്ക് വിമാനങ്ങള്‍ ഇറക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

പ്യൂര്‍ട്ടോറിക്കോയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു ദിവസത്തിനകം സൗത്ത് ഫ്‌ളോറിഡയ്ക്കും സൗത്ത് കരോളൈനയ്ക്കും മധ്യേ ചുഴലിക്കാറ്റ് എത്തുമെന്നാണു മുന്നറിയിപ്പ്. 1992ലെ ആന്‍ഡ്രു ചുഴലിക്കാറ്റില്‍ 65 പേര്‍ മരിക്കുകയും 63,000 വീടുകള്‍ തകരുകയും ചെയ്തിരുന്നു. പിന്നീട് ഫ്ലോറന്‍സ്, മൈക്കിള്‍ എന്നീ ചുഴലിക്കാറ്റുകളും അമേരിക്കയില്‍ കനത്ത നാശം വിതച്ചിരുന്നു. ഫ്ലോറിഡയില്‍ വിശിയടിക്കുന്ന ഏറ്റവും അപകടകാരിയായ കാറ്റായിരിക്കും ഇതെന്നും കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രവചനങ്ങള്‍.

TAGS :

Next Story