Quantcast

അർജന്‍റീനയിൽ തൊഴിലാളികൾക്കുള്ള മിനിമം വേതനം വർധിപ്പിച്ചു

അർജന്‍റീനയുടെ നാണയമായ പെസോയുടെ മൂല്യം കുറയുന്നതും പണപ്പെരുപ്പം കൂടിയതുമാണ് തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയത്

MediaOne Logo

Web Desk 10

  • Published:

    1 Sept 2019 8:18 AM IST

അർജന്‍റീനയിൽ തൊഴിലാളികൾക്കുള്ള മിനിമം വേതനം വർധിപ്പിച്ചു
X

അർജന്‍റീനയിൽ തൊഴിലാളികൾക്കുള്ള മിനിമം വേതനം വർധിപ്പിച്ചു. വേതന വര്‍ധനവ് ആവശ്യപ്പെട്ട് അർജന്‍റീനയിലെ തൊഴിലാളികള്‍ നാളുകളായി സമരം നടത്തിവരികയായിരുന്നു. തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തില്‍ പതിനായിരക്കണക്കിന് തൊഴിലാളികളാണ് അണി നിരന്നത്. ഇതിന് പിന്നാലെയാണ് മിനിമം വേതനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങിയത്.

അർജന്‍റീനയുടെ നാണയമായ പെസോയുടെ മൂല്യം കുറയുന്നതും പണപ്പെരുപ്പം കൂടിയതുമാണ് തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയത്. ഇത് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് കൊണ്ടുള്ള സമരമാണ് എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ദാരിദ്ര രേഖക്ക് താഴെയുള്ള ആര്‍ക്കും ശമ്പളം കൃത്യമായി കിട്ടുന്നില്ല എന്ന് ഞങ്ങള്‍ക്കറിയാം. മിനിമ വേതനം 32,000 പെസോയില്‍ താഴെയാകരുതെന്നാണ് ഞങ്ങള്‍ക്ക് ഗവണ്‍മെന്‍റിനോട് പറയാനുള്ളത്. എന്നാണ് സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ സെക്രട്ടറി ജനറല്‍ റിക്കാര്‍ഡോ പെഡ്രോ പറയുന്നത്. അര്‍ജന്‍റീനയില്‍ പെസോയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കാണ് ഈ മാസം രേഖപ്പെടുത്തിയത്. ട്രേഡ് യൂണിയന്‍ നേതാക്കളുടെ പ്രസി‍ഡന്‍റ് മൌറിഷോ മാക്രിയുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം മാക്രി സര്‍ക്കാര്‍ മിനിമം വേതനത്തില്‍ വര്‍ധനവുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചു.

TAGS :

Next Story