Quantcast

അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കിടയിലും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം

ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം, മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി

MediaOne Logo

Web Desk 10

  • Published:

    1 Sept 2019 8:58 AM IST

അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കിടയിലും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം
X

താലിബാനും അമേരിക്കയും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ പുരോമിക്കുന്നതിനിടെ അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം. കുന്തുസ് നഗരത്തിലാണ് ആക്രമണമുണ്ടായത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചും അമേരിക്കക്കും താലിബാനുമിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിനിടെയാണ് താലിബാന്റെ പ്രകോപനം. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം, മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 41 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സൈന്യത്തിന്റെ തിരിച്ചടിയില്‍ 34 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.. കുന്തുസ് നഗരത്തിന്റെ വിവിധ കോണുകളില്‍ നിന്നുകൊണ്ടാണ് ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. അമേരിക്കയും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ച തുടരവെ വീണ്ടും ആക്രമണമുണ്ടായത് താലിബാന് സമാധാന ശ്രമത്തിന് താല്‍പര്യമില്ല എന്നാണ് സൂചിപ്പിക്കുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റിന്റെ പ്രതിനിധി ആരോപിച്ചു. അതേസമയം സമാധാനം സ്ഥാപിക്കുന്നതിന് അനുകൂല നിലപാടാണ് അമേരിക്ക കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചത്. മധ്യസ്ഥ ശ്രമങ്ങള്‍ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും നിലവില്‍ ഒരു കരാറിലും എത്തിയിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.

TAGS :

Next Story