Quantcast

ഉടമ്പടി രഹിത ബ്രെക്സിറ്റ് തടയാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ നിയമ നിര്‍മാണത്തിനൊരുങ്ങി എം.പിമാര്‍

നിയമ നിര്‍മാണ നീക്കത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനൊരുങ്ങുകയാണ് ബോറിസ് ജോണ്‍സണ്‍.

MediaOne Logo

Web Desk 7

  • Published:

    2 Sept 2019 8:33 AM IST

ഉടമ്പടി രഹിത ബ്രെക്സിറ്റ് തടയാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ നിയമ നിര്‍മാണത്തിനൊരുങ്ങി എം.പിമാര്‍
X

ഉടമ്പടി രഹിത ബ്രെക്സിറ്റ് തടയാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ നിയമ നിര്‍മാണത്തിനൊരുങ്ങി എം.പിമാര്‍. പ്രതിപക്ഷ എം.പിമാര്‍ക്കൊപ്പം ഭരണ പക്ഷത്തുള്ള കണ്‍സര്‍വേറ്റീവ് എം.പിമാരും ഈ നീക്കത്തിന് പിന്തുണ നല്‍കുമെന്നാണ് സൂചന. നിയമ നിര്‍മാണ നീക്കത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനൊരുങ്ങുകയാണ് ബോറിസ് ജോണ്‍സണ്‍.

അതേസമയം പാര്‍ലമെന്‍റ് മരവിപ്പിക്കുന്ന ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരെ പ്രതിഷേധവും തുടരുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങുന്ന നടപടി എളുപ്പമാക്കാനാണ് അഞ്ചാഴ്ചത്തേക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മരവിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനം ഭരണ പ്രതിപക്ഷ എം.പിമാരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറാനാണ് ബോറിസ് ജോണ്‍സന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് തടയുന്നതിനായി ഈ ആഴ്ച്ച പാര്‍ലമെന്‍റില്‍ നിയമ നിര്‍മാണം നടത്താന്‍ ശ്രമിക്കുമെന്ന് ലേബര്‍പാര്‍ട്ടി വക്താവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പാര്‍ലമെന്റ് മരവിപ്പിക്കുന്ന ബോറിസ് ജോണ്‍സണ് എതിരെ ലണ്ടനില്‍ ശക്തമായ ജനകീയ പ്രതിഷേധ റാലിയാണ് തുടരുന്നത്. കഴിഞ്ഞ ദിവസവും പതിനായിരക്കണക്കിന് പേരാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ഡൗണിംഗ് സ്ട്രീറ്റിലെത്തി പ്രതിഷേധിച്ചത്. ഒക്ടോബര്‍ 31നകം യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് ജനവിധി നടപ്പാക്കിയിരിക്കും എന്നാണ് പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍ ബോറിസ് ജോണ്‍സണ്‍ നിലപാടെടുത്തത്.

TAGS :

Next Story