അമേരിക്ക ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്
ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും അമേരിക്ക - ചൈന വ്യാപാര യുദ്ധം രൂക്ഷമാവുകയാണ് .

അമേരിക്ക ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്. 125 ബില്യന്‍ ഡോളര്‍ വിലവരുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയതായി അമേരിക്ക അറിയിച്ചു. വ്യാപാര യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന് ചൈന 5 ശതമാനം നികുതിയും ഏര്‍പ്പെടുത്തി.
ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും അമേരിക്ക - ചൈന വ്യാപാര യുദ്ധം രൂക്ഷമാവുകയാണ് . 125 ബില്യന്‍ ഡോളറില്‍ അധികം വിലവരുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയതായി അമേരിക്ക അറിയിച്ചു. ചുങ്കം ഏര്‍പ്പെടുത്തിയതില്‍ ചൈനയില്‍ നിന്നുള്ള സ്മാര്‍ട് ഫോണ്‍ . ഹെഡ്ഫോണ്‍ , ബ്ലൂട്ടൂത്ത് ആഡംബര ചെരുപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ചുങ്കം ഏര്‍പ്പെടുത്തിയത് ചൈനയിലെ വ്യാപര സ്ഥാപനങ്ങള്‍ക്ക് വന്‍ തിരിച്ചടിയായേക്കും .
ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് പുറമെ കുട്ടികളുടെ ഡയപ്പര്‍ , മാംസങ്ങള്‍,ചീസ്, കോഫി പൊടികള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് താരിഫ് ബാധകമാണ് . ചുങ്കം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചൈനക്ക് അറിയിപ്പ് നല്‍കിയിരുന്നെന്ന് അമേരിക്ക അറിയിച്ചു. അതേസമയം അമേരിക്ക ഇറക്കുമതി ചുങ്കം ഈടാക്കിയതിന് തൊട്ട് പിന്നാലെ ചൈനയിലേക്ക് അമേരിക്ക കയറ്റുമതി ചെയ്യുന്ന ഇന്ധനത്തിന് 5 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതായി ബൈയ്ജിങ്ങും അറിയിച്ചു .
Adjust Story Font
16

