Quantcast

പൊലീസ് അടിച്ചമര്‍ത്തലുകള്‍ക്കിടയിലും പിന്‍വാങ്ങാന്‍ ഒരുക്കമില്ലാതെ ഹോങ്കോങ് പ്രക്ഷോഭകര്‍  

MediaOne Logo

Web Desk 7

  • Published:

    2 Sept 2019 8:51 AM IST

പൊലീസ് അടിച്ചമര്‍ത്തലുകള്‍ക്കിടയിലും പിന്‍വാങ്ങാന്‍ ഒരുക്കമില്ലാതെ ഹോങ്കോങ് പ്രക്ഷോഭകര്‍   
X

ശക്തമായ പൊലീസ് അടിച്ചമര്‍ത്തലുകള്‍ക്കിടയിലും പിന്‍വാങ്ങാന്‍ ഒരുക്കമില്ലാതെ ഹോങ്കോങ് പ്രക്ഷോഭകര്‍. സമരക്കാര്‍ക്കു നേരെ പൊലീസ് ടിയര്‍ ഗ്യസും ജലപീരങ്കിയും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. അതേസമയം, റോഡുകളും റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും കയ്യേറി സമരം ശക്തമാക്കിയിരിക്കുകയാണ് പ്രക്ഷോഭകര്‍.

ഹോങ്കോങ് സര്‍ക്കാറിനും ചൈനക്കുമെതിരെ അതി ശക്തമായ മുദ്രാവാക്യങ്ങളുമായി മുന്നോട്ടുപോകുന്ന പ്രക്ഷോഭകര്‍, വരുംദിവസങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. കുറ്റവാളികളെ ചൈനക്കു കൈമാറുന്ന ബില്ലിനെതിരെ തുടങ്ങിയ പ്രക്ഷോഭം മാസങ്ങള്‍ പിന്നിടുമ്പോള്‍ ലോകത്തെ പിടിച്ചുകുലുക്കിയ വന്‍സമരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

TAGS :

Next Story