Quantcast

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം: സ്ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

MediaOne Logo

Web Desk 11

  • Published:

    3 Sept 2019 8:11 AM IST

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം: സ്ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു
X

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. കാര്‍ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ആഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് സ്ഫോടനം ഉണ്ടായത്. ഗ്രീന്‍ വില്ലേജിന് സമീപം കാര്‍ബോംബ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ അമ്പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടുത്ത ദിവസങ്ങളായി താലിബന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നിരവധി വില്ലകളും നോണ്‍ ഗവണ്‍മെന്‍റല്‍ ഓര്‍ഗനൈസേഷന്‍സും ഉള്ള പ്രദേശത്താണ് അപകടമുണ്ടായത്. പതിനെട്ട് വര്‍ഷങ്ങളായി രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിയെ ചെറുക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ചര്‍ച്ചകള്‍ അഫ്ഗാന് അനുകൂലമാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ആശങ്ക പടര്‍ത്തി വീണ്ടും സ്ഫോടനങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

TAGS :

Next Story