കാലിഫോര്‍ണിയയില്‍ ബോട്ടിന് തീപിടിച്ച് നിരവധി പേര്‍ മരിച്ചു
ദക്ഷിണ കാലിഫോർണിയ തീരത്ത് നിന്ന് യാത്ര തിരിച്ച ബോട്ടിനാണ് തിങ്കളാഴ്ച തീ പിടിച്ചത്

കാലിഫോര്‍ണിയയില്‍ ബോട്ടിന് തീപിടിച്ച് നിരവധി പേര്‍ മരിച്ചു. അപകടത്തില്‍ ചുരുങ്ങിയത് 34 പേരെ കാണാതായതായും അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണ കാലിഫോർണിയ തീരത്ത് നിന്ന് യാത്ര തിരിച്ച ബോട്ടിനാണ് തിങ്കളാഴ്ച തീ പിടിച്ചത്. സാന്താ ബാർബറയുടെ തീരത്തുള്ള സാന്താക്രൂസ് ദ്വീപിനടുത്തു വെച്ചാണ് ബോട്ടിന് തീ പിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തില്‍ മരണങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച വെഞ്ചുറ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്‍റ് ക്യാപ്റ്റൻ ബ്രയാൻ മഗ്രാത്ത്, എന്നാല്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നത് ഇപ്പോള്‍ പറയാനാവില്ല എന്നും വ്യക്തമാക്കി.
34 പേരെ കാണാതായതായി അമേരിക്കന്‍ കോസ്റ്റ് ഗാർഡും അറിയിച്ചു. ദക്ഷിണ കാലിഫോർണിയ തീരത്ത് നിന്ന് യാത്ര തിരിച്ച ബോട്ടിനാണ് തീ പിടിച്ചതെന്നറിയിച്ചതെന്നും അപകട കാരണമെന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കോസ്റ്റ്ഗാര്‍ഡും അഗ്നിശമന സേനാംഗങ്ങളും പ്രതികരിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ബോട്ടിന്‍റെ മുകള്‍ ഡെക്കിൽ ഉറങ്ങിക്കിടന്ന അഞ്ച് കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തിയതായും താഴെ ഉറങ്ങുകയായിരുന്ന 34 യാത്രക്കാരെയാണ് കാണാതായിട്ടുള്ളതെന്നും യു.എസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
Adjust Story Font
16

