അമേരിക്ക-ചൈന സാമ്പത്തിക യുദ്ധം പുതിയ തലങ്ങളിലേക്ക്
ചൈന വിടാന്‍ ഭൂരിപക്ഷം അമേരിക്കന്‍ കമ്പനികള്‍ക്കും താത്പര്യമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്

അമേരിക്ക-ചൈന സാമ്പത്തിക യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. ചൈന വിടാന്‍ ഭൂരിപക്ഷം അമേരിക്കന്‍ കമ്പനികള്‍ക്കും താത്പര്യമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും അമേരിക്കന്‍ കമ്പനികളെ പിന്‍വലിക്കണമെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നു. യുഎസ്-ചൈന ബിസിനസ് കൌണ്‍സിലാണ് ഇത് സമ്പന്ധിച്ച സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചൈനയുമായി കൂടുതല്‍ സാമ്പത്തിക ബന്ധം സ്ഥാപിക്കാനാണ് ഇവര്‍ക്ക് താത്പര്യമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 68 ശതമാനം കമ്പനികള്‍ പറയുന്നത് തങ്ങളുടെ ബിസിനസിന് യോജിച്ച അഞ്ച് സ്ഥലങ്ങളില്‍ ഒന്ന് ചൈനയാണ്.
14 ശതമാനം കമ്പനികള്‍ പറയുന്നത്. തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം ചൈനയാണെന്നും പറയുന്നു. ചില കന്പനികള്‍ ചൈനീസ് വിപണി വിടാന്‍ ഒരുങ്ങുകയാണെന്ന് സി.എന്‍.ബി.സി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂരിപക്ഷം അമേരിക്കന്‍ കമ്പനികള്‍ക്കും ചൈനയുമായി ബിസിനസ് ബന്ധങ്ങളുണ്ട്. കൂടാതെ നിരവധി കമ്പനികളുടെ നിര്‍മാണ യൂണിറ്റുകള്‍ ചൈനയിലുണ്ട്.
ചൈനയുടെ വമ്പന്‍ വിപണികൂടുതല്‍ യു.എസ് കമ്പനികളെ ചൈനയിലേക്ക് അടുപ്പിക്കുകയാണ്. ഈ വര്‍ഷത്തിലെ ആദ്യപാദം പിന്നിട്ടപ്പോള്‍ യു.എസ് കമ്പനികളുടെ ചൈനയിലെ നിക്ഷേപം 6.8 ബില്യന്‍ യുഎസ് ഡോളറായി. ഇത് കഴിഞ്ഞ രണ്ട് വര്‍ഷത്തെ നിക്ഷേപത്തിനേക്കാല്‍ 1.5 ശതമാനം കൂടുതലാണ്. ഭാവിയില്‍ ചൈന ലോകത്തെ വന്‍ ശക്തിയാകുമെന്ന് ചൈനയിലെ ഭൂരിപക്ഷം അമേരിക്കന്‍ കമ്പനികളും വിശ്വസിക്കുന്നുണ്ട്.
Adjust Story Font
16

