ഹോളിവുഡ് നടന്‍ കെവിന്‍ ഹാര്‍ട്ട് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു: താരത്തിന് ഗുരുതര പരിക്കുകളെന്ന് റിപ്പോര്‍ട്ടുകള്‍

ഹോളിവുഡ് നടന്‍ കെവിന്‍ ഹാര്‍ട്ട് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ഗുരുതര പരിക്കുകളോടെ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോസ് എന്‍ജല്‍സിലാണ് അപകടമുണ്ടായത്. അര്‍ധ രാത്രി ലോസ് ഏന്‍ജല്‍സിലെ മുള്‍ഹോളന്‍റ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നു നടന്‍. ഡ്രൈവറുടെ കാറിന്‍ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ മറിയുകയായിരുന്നു.
നടന്‍റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഡ്രൈവര്‍ ജറാള്‍ ബ്ലാക്കിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് കെവിന്‍ ഹാര്‍ട്ട്.
40 വയസുകാരനായ കെവിന്‍ ഹാര്‍ട്ട് ആഫ്രിക്കന്‍ സ്വദേശിയാണ്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അധികം പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടുകയായിരുന്നു. സുഹൃത്തിന്‍റെ സഹായത്തോടെയാണ് താരത്തെ തന്‍റെ വസതിക്ക് സമീപത്തായുള്ള ആശുപത്രിയില്‍ എത്തിച്ചത്. നോര്‍ത്ത് റിഡ്ജ് ആശുപത്രിയായ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയില്‍ തുടരുകയാണ് താരമിപ്പോള്‍.
Adjust Story Font
16

