Quantcast

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ യാത്രാ ബോട്ടിന് തീപിടിച്ച് 25 പേര്‍ മരിച്ചു 

ട്രൂത്ത് അക്വാട്ടിക്സ് എന്ന ടൂര്‍ ഓപ്പറേറ്റിങ് കമ്പനി കടലില്‍ ഡൈവിങ് അടക്കമുള്ള സാഹസിക പരിപാടികള്‍ക്കായി ഒരുക്കിയ ഇരുനില ബോട്ടാണ് അപകടത്തില്‍പെട്ടത്.

MediaOne Logo

Web Desk 7

  • Published:

    4 Sept 2019 8:46 AM IST

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ യാത്രാ ബോട്ടിന് തീപിടിച്ച് 25 പേര്‍ മരിച്ചു 
X

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ യാത്രാ ബോട്ടിന് തീപിടിച്ച് 25 പേര്‍ മരിച്ചു. ഒന്‍പത് പേരെ കാണാതായി. അഞ്ച് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി സാന്റ ക്രൂസ് ദ്വീപിന് സമീപം തീരത്ത് നിന്ന് 18 മീറ്റര്‍ അകലെയായി നങ്കൂരമിട്ടിരുന്നപ്പോഴാണ് ബോട്ടില്‍ തീ പടര്‍ന്നത്.

അപകടസമയം 39 പേര്‍ ബോട്ടിലുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ തോതില്‍ തീ ആളി പടര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് യഥാ സമയം ഇടപെടാന്‍ സാധിച്ചില്ല. ട്രൂത്ത് അക്വാട്ടിക്സ് എന്ന ടൂര്‍ ഓപ്പറേറ്റിങ് കമ്പനി കടലില്‍ ഡൈവിങ് അടക്കമുള്ള സാഹസിക പരിപാടികള്‍ക്കായി ഒരുക്കിയ ഇരുനില ബോട്ടാണ് അപകടത്തില്‍പെട്ടത്.

ബോട്ടിന്റെ താഴത്തെ നിലയില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചവരില്‍ ഏറെയും. കടലില്‍ ചാടിയവരെ സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടില്‍ ഉണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്. ഓക്സിജന്‍ ടാങ്കിനോ പ്രൊപ്പൈന്‍ സിലിണ്ടറിനോ ഉണ്ടായ ചോര്‍‌ച്ചയാകാം അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.

TAGS :

Next Story