ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ഏഴ് പേരെ വിട്ടയക്കും
മൊത്തം 23 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപെരോയിലെ ഏഴ് പേരെ വിട്ടയക്കുമെന്ന് ഇറാന്‍ അറിയിച്ചു. വിട്ടയക്കുന്നവരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരാണ്. മൊത്തം 23 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. മാനുഷിക പരിഗണന വെച്ചാണ് വിട്ടയക്കുന്നതെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് സ്റ്റെന ഇംപെരോ ഇറാന്‍ പിടിച്ചത്.
Next Story
Adjust Story Font
16

