പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപെരോയിലെ ഏഴുപേരെ വിട്ടയക്കുമെന്ന് ഇറാന്‍

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപെരോയിലെ ഏഴുപേരെ വിട്ടയക്കുമെന്ന് ഇറാന്‍ അറിയിച്ചു. വിട്ടയക്കുന്നവരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ്. മൊത്തം 23 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. മാനുഷിക പരിഗണന വെച്ചാണ് വിട്ടയക്കുന്നതെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് സ്റ്റെന ഇംപെരോ ഇറാന്‍ പിടിച്ചത്. ഈ കപ്പലില്‍ ജീവനക്കാരായി മലയാളികളുമുണ്ട്.
ഫ്രാന്‍സ് നടത്തുന്ന മധ്യസ്ഥ നീക്കങ്ങളോട് അനുകൂലമായി പ്രതികരിക്കാൻ ഇറാൻ തയാറായെങ്കിലും അമേരിക്ക നിലപാട് കടുപ്പിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇറാന്‍ 15 ബില്യൻ ഡോളർ വായ്പാസഹായം ഉറപ്പാക്കാൻ ഫ്രാൻസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ എണ്ണകടത്ത് ശൃംഖലയും ഉപരോധത്തിനു ചുവടെ കൊണ്ടുവരാനാണ് യു.എസ് തീരുമാനം.
Adjust Story Font
16

