ആസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി കോക്സ് ബസാര്‍ സന്ദര്‍ശിച്ചു

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന കോക്സ് ബസാര്‍ ആസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മറൈസ് പെയിന്‍ സന്ദര്‍ശിച്ചു. ബംഗ്ലാദേശിലേക്കുള്ള തന്‍റെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടയിലാണ് കോക്സ് ബസാര്‍ മന്ത്രി സന്ദര്‍ശിച്ചത്.
ഏഴ് ലക്ഷത്തില്‍പരം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് കോക്സ് ബസാറില്‍ താമസിക്കുന്നത്. സ്വന്തം സ്ഥലത്തേക്ക് പേടി കാരണം തിരിച്ചു പോകാന്‍ മടിക്കുന്നവര്‍ പോലും ഈ കൂട്ടത്തിലൂണ്ട്. വംശഹത്യയുടെ ഇരകള്‍ എന്നാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ യു.എന്‍ വിശേഷിപ്പിച്ചിരുന്നത്.
വിദേശകാര്യ മന്ത്രിയായതിന് ശേഷം പെയിനിന്‍റെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനമാണ് ഇതെന്നും 1998ന് ശേഷം ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന ആദ്യ ആസ്ട്രേലിയന്‍ കാബിനറ്റ് അംഗമാണ് അദ്ദേഹം എന്നും ആസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് പറയുന്നു. ബംഗ്ലാദേശിലെ പ്രമുഖ നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ച്ചയും ഇന്ത്യന്‍ ഓഷന്‍ റിം അസോസിയേഷനുമായുള്ള ചര്‍ച്ചയുമാണ് പെയിനിന്‍റെ സന്ദര്‍ശനത്തിന്‍റെ പ്രധാന അജണ്ട.
Adjust Story Font
16

