പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി; ബ്രിട്ടണ്‍ പ്രധാനമന്ത്രിക്കെതിരെയുള്ള ഹരജി ഹൈക്കോടതി തള്ളി
ഹരജി തള്ളിയത് നിരാശാ ജനകമാണെന്ന് ഗിന മില്ലര്‍ പ്രതികരിച്ചു. ഈ മാസം 17ന് സുപ്രീംകോടതി അപ്പീല്‍ പരിഗണിച്ചേക്കുമെന്നാണ് വിവരം

ബ്രിട്ടീഷ് പാര്‍ലമന്റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി. ബിസിനസുകാരിയായ ഗിന മില്ലര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.
ബ്രക്സിറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് ബിസിനസുകാരിയായ ഗിന മില്ലര്‍ ഹരജി സമര്‍പ്പിച്ചത്. പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്ത പ്രസിഡന്റിന്റെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള തായിരുന്നു ഹരജി.
ഹരജി തള്ളിയത് നിരാശാ ജനകമാണെന്ന് ഗിന മില്ലര്‍ പ്രതികരിച്ചു. ഈ മാസം 17ന് സുപ്രീംകോടതി അപ്പീല്‍ പരിഗണിച്ചേക്കുമെന്നാണ് വിവരം. പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടിയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു.
Next Story
Adjust Story Font
16

