ഹോങ്കോങ്കില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ അയവ്
എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ പൊലീസുമായുളള ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്

കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്നതിനുള്ള ബില്‍ മരവിപ്പിച്ചതോടെ ഹോങ്കോങ്കില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ അയവ്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ പൊലീസുമായുളള ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം പ്രക്ഷോഭകാരികള്‍ സംഘടിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ റെയില്‍വെ സ്റ്റേഷന്‍ പൊലീസ് അടച്ചു. കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന ബില്ലിനെതിരെയാണ് ഹോങ്കോങില്‍ കഴിഞ്ഞ മൂന്ന് മാസമായി ജനകീയ പ്രക്ഷോഭം തുടര്‍ന്നിരുന്നത്.
എന്നാല്‍ വിവാദ ബില്‍ പിന്‍വലിക്കാന്‍ ഹോങ്കോങ് ഭരണാധികാരി കാരി ലിം പ്രഖ്യാപനം നടത്തിയതോടെ സംഘര്‍ഷങ്ങളുടെ തീവ്രത കുറഞ്ഞു. എന്നാല്‍ ഹോങ്കോങ് വിമാനത്താവളത്തിന് സമീപത്തെ തുങ് ചുങ് റെയില്‍വെ സ്റ്റേഷന്‍ പൊലീസ് അടച്ചു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് രണ്ടാ തവണയാണ് റെയില്‍വെ സ്റ്റേഷന്‍ അടയ്ക്കുന്നത്. സുരക്ഷാ കാരണങ്ങളുടെ പേരില്‍ വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും എത്തുന്നവരുടെ പൊലീസ് ദേഹ പരിശോധനയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതും കര്‍ക്കശമാക്കിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകാരികള്‍ റെയില്‍വെ സ്റ്റേഷനില്‍ സംഘടിച്ചതെടെയാണ് റെയില്‍വെ സ്റ്റേഷന്‍ അടച്ചിടാന്‍ തീരുമാനമായത്. കഴിഞ്ഞ ആഴ്ച നടന്ന സംഘര്‍ഷത്തില്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കപ്പെടുകയും ടിക്കറ്റ് കൌണ്ടര്‍ അടക്കമുള്ളവ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
Adjust Story Font
16

