Quantcast

ലോകത്ത് ആത്മഹത്യാ നിരക്ക് കൂടുന്നു; ഓരോ 40 സെക്കന്റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നെന്ന് ലോകാരോഗ്യ സംഘടന

MediaOne Logo

Web Desk 8

  • Published:

    10 Sept 2019 8:00 AM IST

ലോകത്ത് ആത്മഹത്യാ നിരക്ക് കൂടുന്നു; ഓരോ 40 സെക്കന്റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നെന്ന് ലോകാരോഗ്യ സംഘടന
X

ലോകത്ത് ആത്മഹത്യാ നിരക്ക് കൂടുന്നതായി ലോകാരോഗ്യ സംഘടന. ഓരോ 40 സെക്കന്റിലും ലോകത്ത് ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതലാണ് ആത്മഹത്യകളുടെ എണ്ണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ആത്മഹത്യാ നിരക്ക് കൂടുന്ന പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. ഇതിനായി സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണകാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ രണ്ടാം സ്ഥാനമാണ് ആത്മഹത്യക്കുള്ളത്. ജീവിതം സ്വയം അവസാനിപ്പിക്കുന്നവരില്‍ കൂടുതല്‍ 15നും 29നും ഇടക്ക് പ്രായമുള്ളവരാണ്. 15നും 19നും ഇടക്ക് പ്രായമുള്ളവരാണ് കൗമാരപ്രായത്തില്‍ ആത്മഹത്യ ചെയ്യുന്നവര്‍. ഓരോ വര്‍ഷവും എട്ട് ലക്ഷം പേരാണ് ലോകത്ത് ആത്മഹത്യ ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. സമ്പന്ന രാഷ്ട്രങ്ങള്‍ ആത്മഹത്യയില്‍ മുന്നിലാണ്. വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം.

TAGS :

Next Story