Quantcast

ജപ്പാനില്‍ ശക്തമായ ചുഴലിക്കാറ്റ്

MediaOne Logo

Web Desk 8

  • Published:

    10 Sept 2019 8:21 AM IST

ജപ്പാനില്‍ ശക്തമായ ചുഴലിക്കാറ്റ്
X

ജപ്പാനില്‍ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള ചുഴലിക്കാറ്റുകളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ പിടിയിലാണ് ടോകിയൊ. നഗരത്തില്‍ ശക്തമായ കാറ്റും നിര്‍ത്താതെയുള്ള മഴയും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളപൊക്ക ഭീഷണിയും ടോക്കിയൊ നേരിടുന്നുണ്ട്. 36 മില്ല്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന ടോക്കിയോയില്‍ 130 വിമാനങ്ങളും നിരവധി ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയതിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. എന്നാല്‍ ഈ സാഹചര്യത്തില്‍ യാത്രകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഫാക്സൈ എന്ന ലോയെഷ്യന് സ്ത്രിയുടെ നാമം നല്‍കിയിരിക്കുന്ന ചുഴലിക്കാറ്റ് ടോക്കിയോയുടെ കിഴക്ക് ഭാഗത്ത് 207 കിലോമീറ്റര്‍ വേഗതയിലാണ് ആഞ്ഞടിച്ചത്. ഏറ്റവും ശക്തിയായി ടോക്കിയോയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ് ഫാക്സൈ ചുഴലിക്കാറ്റ്. 50 വയസ്സ് പ്രായമായ ഒരു സ്ത്രിയെ റോഡില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ച‌ുഴലിക്കാറ്റ് സ്ത്രിയെ അടുത്തുള്ള കെട്ടിടത്തിലേക്ക് എറിഞ്ഞതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്.

TAGS :

Next Story