അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് താലിബാന്‍
സമാധാന ചര്‍ച്ചകളില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയ സാഹചര്യത്തിലാണ് താലിബാന്റെ ഭീഷണി.

അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് താലിബാന്‍. സമാധാന ചര്‍ച്ചകളില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയ സാഹചര്യത്തിലാണ് താലിബാന്റെ ഭീഷണി.
അഫ്ഗാനിസ്ഥാനില്‍ അധിനിവേശം അവസാനിപ്പിക്കാന്‍ താലിബാന്റെ മുന്നില്‍ രണ്ടുവഴിയാണുണ്ടായിരുന്നതെന്നും അതില്‍ ഒരു വഴി അടഞ്ഞെന്നും താലിബാന്‍ വക്താവ് സബീഹുദ്ദീന്‍ മുജാഹിദ് പറഞ്ഞു. പോരാട്ടവും ചര്‍ച്ചയുമാണ് രണ്ടു വഴികള്‍. ഇതില്‍ ചര്‍ച്ചയുടെ വഴി ട്രംപ് തന്നെ കൊട്ടിയടച്ച സാഹചര്യത്തില്‍ പോരാട്ടം കനപ്പിക്കുമെന്ന് താലിബന്‍ പറഞ്ഞു.
കൂടുതല്‍ അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടമാകുമെന്നും താലിബാന്‍ ഭീഷണി മുഴക്കി. അഫ്ഗാനിസ്ഥാനില്‍ രണ്ടു പതിറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനാണ് കഴിഞ്ഞ മാസം ഖത്തറിൽ അമേരിക്കയും താലിബാനും തമ്മില് സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിനു തുടർച്ചയായി കഴിഞ്ഞ ഞായറാഴ്ച മേരിലാൻഡിൽ താലിബാൻ നേതാക്കളുമായുള്ള രഹസ്യചർച്ചയാണു ട്രംപ് റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച കാബൂളില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിരുന്നു.
യു.എസ് സൈനികൻ അടക്കം 11 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സമാധാന ചര്‍ച്ചക്കിടയിലും ആക്രമണം തുടരുന്നു എന്നു പറഞ്ഞാണ് ട്രംപ് സമാധാന ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്. സമാധാന ചര്‍ച്ച നടക്കുമ്പോഴും അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിലുണ്ടെന്നും ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും താലിബാന്‍ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

