പാര്‍ലമെന്റ് നിര്‍ത്തിവെച്ച ബ്രട്ടീഷ് പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ സ്കോട്ടിഷ് കോടതി വിധി
വിധി നിരാശപ്പെടുത്തുന്നതാണെന്ന് പ്രതികരിച്ച സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു

ബ്രിട്ടീഷ് പാര്‍ലമെന്റ് നിര്‍ത്തിവച്ച നടപടി നിയമവിരുദ്ധമാണെന്ന് സ്കോട്ടിഷ് കോടതി. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരെ എഴുപത് എം.പിമാരായിരുന്നു കോടതിയെ സമീപിച്ചത്.
ഉപാധികളില്ലാതെ ഒക്ടോബര്‍ 31നകം ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇതിന്റെ ഭാഗമായി ബ്രെക്സ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ആവശ്യ പ്രകാരം ഒക്ടോബര്‍ 14 വരെ പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടിയാണ് സ്കോട്ടിഷ് അപ്പീല്‍ കോടതി റദ്ദാക്കിയത്.
വിധി നിരാശപ്പെടുത്തുന്നതാണെന്ന് പ്രതികരിച്ച സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബോറിസ് ജോണ്‌സണ്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്ത് വന്നു.
Adjust Story Font
16

