ഇറ്റലിയില്‍ കോന്റെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി
ഭരണ സഖ്യത്തിലെ ഭിന്നതകൾ രൂക്ഷമായതോടെയാണ് കഴിഞ്ഞ മാസം ഇരുപതിന് കോന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്

ഇറ്റാലിയന്‍ സര്‍ക്കാര്‍ സെനറ്റില്‍ വിശ്വാസവോട്ട് നേടി. പ്രധാനമന്ത്രി ജിസപ്പെ കോന്റെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് വിശ്വാസവോട്ട് നേടിയത്. വ്യക്തമായ ഭൂരിപകഷത്തോടെയാണ് പുതിയ സര്‍ക്കാര്‍ സെനറ്റില്‍ വിശ്വാസവോട്ട് നേടിയത്.
വോട്ടെടുപ്പില്‍ 169 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 133 പേരാണ് എതിര്‍ത്തത്. അഞ്ച് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സെപ്റ്റംബർ 5 ന് അധികാരത്തിലേറിയ കോന്റെ തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ 343 പേരുടെ പിന്തുണയോടെ വിശ്വാസവോട്ട് നേടിയിരുന്നു. വരും കാലത്ത് സ്വീകരി്ക്കുന്ന രാഷ്ട്രീയ നയങ്ങളെകുറിച്ചും സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ കുറിച്ചും പ്രധാനമന്ത്രി സെനറ്റില്‍ സംസാരിച്ചു
ഇറ്റലിയുടെ പരിഷ്‌കരണത്തിനായുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും . രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായി യൂറോപ്യന്‍ യൂണിയന്‍ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോന്റെ പറഞ്ഞു.
യൂറോപ്യൻ യൂണിയന്‍ നിയമങ്ങള്‍ക്ക് വിധേയമായിട്ടാവും രാജ്യത്ത് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയെന്നും രാജ്യത്തിന്റെ കടം കുറക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കോന്റെ അറിയിച്ചു.
ഭരണ സഖ്യത്തിലെ ഭിന്നതകൾ രൂക്ഷമായതോടെയാണ് കഴിഞ്ഞ മാസം ഇരുപതിന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച കോന്റെ, നേരത്തെ ഭരണപക്ഷത്തുണ്ടായിരുന്ന ഫൈവ് സ്റ്റാര്‍ മൂവ്മെന്റും പ്രതിപക്ഷത്തായിരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തെ തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.
Adjust Story Font
16

