Quantcast

സല്‍മാന്‍ രാജാവിന്റെ മകള്‍ക്കുള്ള തടവ് ശിക്ഷക്ക് താത്കാലിക സ്റ്റേ

തന്റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങിയെന്നും ഒരു പട്ടിയോടെന്ന പോലെയാണ് പെരുമാറിയതെന്നുമാണ് അഷ്റഫ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

MediaOne Logo

Web Desk 1

  • Published:

    13 Sept 2019 10:31 AM IST

സല്‍മാന്‍ രാജാവിന്റെ മകള്‍ക്കുള്ള തടവ് ശിക്ഷക്ക് താത്കാലിക സ്റ്റേ
X

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകള്‍ക്കുള്ള തടവുശിക്ഷക്ക് ഫ്രഞ്ച് കോടതിയുടെ താത്കാലിക സ്റ്റേ. ഒരു തൊഴിലാളിയെ തടഞ്ഞ് വെച്ചതിനും മര്‍ദ്ദിച്ചതിനും 10 മാസത്തെ ജയില്‍ ശിക്ഷയായിരുന്നു നേരത്തെ കോടതി വിധിച്ചത്.

പാരീസിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സൗദി രാജാവിന്റെ മകളും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സഹോദരിയുമായ ഹസ്സ രാജകുമാരിയാണ് കേസില്‍ അകപ്പെട്ടത്. തന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് തൊഴിലാളിയായ അഷ്റഫ് ഈദ് എന്ന യുവാവിനെ രാജകുമാരിയുടെ അംഗ രക്ഷകര്‍ പിടികൂടി ഉപദ്രവിക്കുകയും രാജകുമാരിയുടെ കാല്‍ക്കല്‍ വീഴാന്‍ നിര്‍ബന്ധിതനാക്കി എന്നതുമാണ് കേസ്. തന്റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങിയെന്നും ഒരു പട്ടിയോടെന്ന പോലെയാണ് പെരുമാറിയതെന്നുമാണ് അഷ്റഫ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

എന്നാല്‍ രാജകുമാരിക്ക് എതിരായി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കോടതിയില്‍ രാജകുമാരിയുടെ അഭിഭാഷകന്‍ വാദിച്ചു. 10 മാസത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കാനുള്ള വിധി താത്ക്കാലികമായി നിര്‍ത്തിവെച്ച് ഫ്രഞ്ച് കോടതി ഉത്തരവ് പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അപ്പീല്‍ നല്‍കാനാണ് രാജകുമാരിയുടെ തീരുമാനം. തന്റെ ഭാഗത്ത് നിന്ന് തെറ്റായ യാതൊരു പ്രവര്‍ത്തിയും ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകര്‍ വഴി രാജകുമാരി അറിയിച്ചു. ഇതേസമയം, കോടതി നടപടി ക്രമങ്ങളില്‍ രാജകുമാരി സന്നിഹിതയായിരുന്നില്ല.

TAGS :

Next Story