Quantcast

അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ആയുധ വില്‍പ്പനക്ക് കളമൊരുങ്ങുന്നു

അമേരിക്കന്‍ നിര്‍മിത പാട്രിയോട്ട് മിസൈലുകള്‍ വാങ്ങുന്ന കാര്യം പ്രസിഡന്‍റ് ഡോണള്‍‍ഡ് ട്രംപുമായി സംസാരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് ജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു

MediaOne Logo

Web Desk 11

  • Published:

    14 Sept 2019 7:48 AM IST

അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ആയുധ വില്‍പ്പനക്ക് കളമൊരുങ്ങുന്നു
X

അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ആയുധ വില്‍പ്പനക്ക് കളമൊരുങ്ങുന്നു. അമേരിക്കന്‍ നിര്‍മിത പാട്രിയോട്ട് മിസൈലുകള്‍ വാങ്ങുന്ന കാര്യം പ്രസിഡന്‍റ് ഡോണള്‍‍ഡ് ട്രംപുമായി സംസാരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് ജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിക്കിടയിലായിരിക്കും കൂടിക്കാഴ്ച.

റഷ്യയില്‍ നിന്ന് എസ് -400 മിസൈല്‍ പ്രതിരോധ സംവിധാനം കരസ്ഥമാക്കിയ തുര്‍ക്കി നടപടിയില്‍ അമേരിക്ക കടുത്ത അമര്‍ഷത്തിലായിരുന്നു. ഇതേതുടര്‍ന്ന് അമേരിക്ക തങ്ങളുടെ എഫ് -35 പ്രോഗ്രാമില്‍ നിന്ന് തുര്‍ക്കിയെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍റെ പ്രതികരണം.

അമേരിക്കന്‍ നിര്‍മിത പാട്രിയോട്ടിക് മിസൈലുകള്‍ വാങ്ങാനാണ് തുര്‍ക്കിയുടെ പദ്ധതി. ഇക്കാര്യം രണ്ടാഴ്ച മുമ്പ് ട്രംപുമായി ഫോണില്‍ സംസാരിച്ചെന്നും യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ ട്രംപുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. റോയിട്ടറിന് അനുവദിച്ച അഭിമുഖത്തിലാണ് പരാമര്‍ശം.

TAGS :

Next Story