Quantcast

ആ 16 കാരിക്ക് പിന്നില്‍ അവര്‍ അണിനിരന്നു, പരിസ്ഥിതി സംരക്ഷണത്തിനായി...

അപകടകരമായ കാലാവസ്ഥാ മാറ്റത്തില്‍ ലോക രാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇതില്‍ നേതൃപരമായ പങ്കുവഹിക്കണം. 

MediaOne Logo

Web Desk 1

  • Published:

    15 Sept 2019 9:15 AM IST

ആ 16 കാരിക്ക് പിന്നില്‍ അവര്‍ അണിനിരന്നു, പരിസ്ഥിതി സംരക്ഷണത്തിനായി...
X

പതിനാറുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബെര്‍ഗ് വൈറ്റ് ഹൌസിനു മുമ്പില്‍ സമരം നടത്തി. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനുമെതിരെ അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഗ്രേറ്റ ആവശ്യപ്പെട്ടു. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് റാലിയില്‍ അണിനിരന്നത്.

അപകടകരമായ കാലാവസ്ഥാ മാറ്റത്തില്‍ ലോക രാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇതില്‍ നേതൃപരമായ പങ്കുവഹിക്കണം. ഇതാണ് സമരത്തിന്റെ പ്രധാന ആവശ്യം. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത ചൂടിനെ അഭിമുഖീകരിക്കെയാണ് തന്‍ബര്‍ഗിന്റെ സമരം. നൂറുകണക്കിന് കുട്ടികളാണ് സ്വീഡിഷ് വിദ്യാര്‍ഥിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് റാലിയില്‍ പങ്കെടുത്തത്.

വരുംദിവസങ്ങളില്‍ യു.എസ് കോണ്‍ഗ്രസിനെയും യു.എന്‍ പൊതുസഭയെയും അഭിസംബോധനെ ചെയ്യാനിരിക്കുകയാണ് ഗ്രേറ്റ. വെള്ളിയാഴ്ചകളില്‍ സ്കൂള്‍ അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സമരം ചെയ്തതിലൂടെയാണ് ഗ്രേറ്റയെന്ന 16 കാരി ലോകശ്രദ്ധ നേടിയത്.

TAGS :

Next Story