കോംഗോയില്‍ ബോട്ട് മറിഞ്ഞ് 36 പെരെ കാണാതായി
കോംഗോയുടെ തലസ്ഥാനമായ കിന്‍സഹസയിലെ ഇന്നലെ അര്‍ധ രാത്രിയോടെയാണ് അപകടം ഉണ്ടായത്

കോംഗോയില്‍ ബോട്ട് മറിഞ്ഞ് 36 പെരെ കാണാനില്ല. കോംഗോയുടെ തലസ്ഥാനമായ കിന്‍സഹസയിലെ ഇന്നലെ അര്‍ധ രാത്രിയോടെയാണ് അപകടം ഉണ്ടായത്.
കോംഗോയുടെ തലസ്ഥാനമായ കിന്‍സഹസയിലേക്കുള്ള യാത്രമദ്ധ്യയാണ് ബോട്ട് മറിഞ്ഞ് 36 പേരെ കാണാതായത്. 76 പേര്‍ രക്ഷപ്പെട്ടുവെന്നും അപകട കാരണം വ്യക്തമല്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഹൈവേകള്‍ ഗതാദത യോഗ്യം അല്ലാത്തതിനാല്‍ ജലഗതാഗതത്തെയാണ് കോങ്കോയിലെ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത്.
എന്നാല്‍ ബോട്ടുകളുടെ ജീര്‍ണാവസ്ഥ മൂലവും അനുവദിക്കപ്പെട്ടതിനെക്കാള്‍ പേര്‍ സഞ്ചരിക്കുന്നതിനാലും അപകടങ്ങള്‍ പതിവാണ്. വേണ്ട തരത്തിലുള്ള സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിക്കാത്തതിനാലും നീന്താന്‍ അറിയാത്തതിനാലും നിരവധി പേരാണ് മരണപ്പെടുന്നത്.
Next Story
Adjust Story Font
16

