ട്രംപുമായി കൂടിക്കാഴ്ചക്കില്ലെന്ന് ഇറാന്‍
2015ലെ കരാര്‍ പ്രകാരം പിന്‍വലിച്ച ഉപരോധം അമേരിക്ക വീണ്ടും ഇറാന് മേല്‍ ചുമത്തിയതാണ് ഇറാനെ പ്രകോപിപ്പിച്ചത്

ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാനുമായി കൂടിക്കാഴ്ചക്കുള്ള സാധ്യത വൈറ്റ് ഹൌസ് തള്ളിയതോടെയാണ് തങ്ങളും കൂടിക്കാഴ്ചക്കില്ലെന്ന് ഇറാന്‍ നിലപാട് അറിയിച്ചത്. അമേരിക്കയുമായി ഒരു ചര്‍ച്ചക്കുമില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ യുഎന്നില്‍ ഇരു രാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തില്ലെന്ന് കൂടിയാണ് ഇറാന്‍ വിദേശകാര്യ വക്താവിന്‍റെ പ്രതികരണം. 2015ലെ കരാര്‍ പ്രകാരം പിന്‍വലിച്ച ഉപരോധം അമേരിക്ക വീണ്ടും ഇറാന് മേല്‍ ചുമത്തിയതാണ് ഇറാനെ പ്രകോപിപ്പിച്ചത്. കരാറിന് കീഴില്‍ വരുന്ന ഫ്രാന്‍സ്, ബ്രിട്ടണ്‍, ജെര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളെയും വിദേശകാര്യ വക്താവ് സയ്യിദ് അബ്ബാസ് മൌസാവി വിമര്‍ശിച്ചു. ഈ രാഷ്ട്രങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. അതിന് പുറമെ സൌദി അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന അമേരിക്കന്‍ വാദത്തെ ഇറാന്‍ തള്ളി. വാദം അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
Adjust Story Font
16

