ഇസ്രായേലില്‍ ഇന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
ആര്‍ക്കും ഭൂരിപക്ഷം നേടാനാകില്ലെന്ന് അഭിപ്രായ സര്‍വേകള്‍.

വിവാദങ്ങള്‍ക്കും അഴിമതിയാരോപണങ്ങള്‍ക്കും ഇടയില്‍ ഇസ്രായേല്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ആറുമാസത്തിനിടെ രണ്ടാമത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനാണ് ഇസ്രായേല്‍ സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു കടുത്ത മത്സരമാണ് ഇത്തവണ നേരിടുന്നത്. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ കൂട്ടുകക്ഷി സർക്കാറുണ്ടാക്കുന്നതിൽ നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടി പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 120 അംഗ പാർലമെന്റില്‍ ഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ വേണമെന്നിരിക്കെ മുഖ്യ പ്രതിപക്ഷമായ ബ്ലൂ ആന്റ് വൈറ്റിനും ലിക്കുഡ് പാര്‍ട്ടിക്കും 31 സീറ്റുവീതമാണ് ലഭിച്ചത്. ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തിനായി മത്സരിക്കുന്ന മുന്‍പട്ടാള മേധാവി ബെന്നി ഗാന്‍സാണ് നെതന്യാഹുവിന്റെ പ്രധാന എതിരാളി. കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് ഭീഷണിയുയർത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇത്തവണയും ഒരു പാർട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത ഇല്ലന്നിരിക്കെ പ്രാദേശിക ചെറുപാര്‍ട്ടികളുടെ നിലപാട് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും ആനുപാതിക പ്രാതിനിധ്യ തിരഞ്ഞെടുപ്പ് രീതിയാണ് സ്വീകരിക്കുന്നത്. ഇസ്രയേലിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ പ്രധാനമന്ത്രിപദത്തിലെത്തിയതിന്റെയും ഏറ്റവുമധികം കാലം ഭരിച്ചതിന്റെയും റെക്കോര്‍ഡ് നെതന്യാഹുവിനാണ്. ഇത്തവണ നെതന്യാഹുവിന് വിജയിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഒരു ദശാബ്ദം നീണ്ട അദ്ദേഹത്തിന്റെ ഭരണത്തിനാകും അന്ത്യമാകുന്നത്. ഇസ്രായേല്‍ ചരിത്രത്തില്‍ സഖ്യ സര്‍ക്കാറുണ്ടാക്കാന്‍ കഴിയാത്ത ആദ്യ പ്രധാനമന്ത്രികൂടിയാണ് നെതന്യാഹു.
Adjust Story Font
16

