Quantcast

അന്താരാഷ്ട ഭീഷണികളൊഴിവാക്കിയാല്‍ അമേരിക്കയുമായി ചര്‍ച്ചക്കൊരുക്കമെന്ന് ഉത്തര കൊറിയ

ആണവ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും എന്നാല്‍ അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും വ്യക്തമാക്കി ഉത്തര കൊറിയ

MediaOne Logo

Web Desk 12

  • Published:

    17 Sept 2019 10:20 AM IST

അന്താരാഷ്ട ഭീഷണികളൊഴിവാക്കിയാല്‍ അമേരിക്കയുമായി ചര്‍ച്ചക്കൊരുക്കമെന്ന് ഉത്തര കൊറിയ
X

ആണവ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും എന്നാല്‍ അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും വ്യക്തമാക്കി ഉത്തര കൊറിയ. ഉത്തര കൊറിയന്‍ വിദേശകര്യമന്ത്രാലയമാണ് അന്താരാഷ്ട ഭീഷണികളൊഴിവാക്കിയാല്‍ ചര്‍കള്‍ക്കൊരുക്കമാണെന്നറിയിച്ച് രംഗത്തുവന്നത്. ഈ വര്‍ഷം തുടക്കത്തില്‍ വിയറ്റ്നാമിലെ ഹാനോയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കാര്യമായ ചലനങ്ങളുണ്ടാക്കാതെ പിരിഞ്ഞ ഈ കൂടിക്കാഴ്ചക്ക് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിലെ ചർച്ചകൾ മുടങ്ങിക്കിടക്കുകയായിരുന്നു. നിരായുധീകരണത്തിനു പകരമായി ഉത്തര കൊറിയക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കങ്ങളാണ് അന്നു ചർച്ച അലസാൻ കാരണമായത്. ഇതോടെ ആണവ പദ്ധതികളും മിസൈല്‍ പരീക്ഷണങ്ങളും പൂര്‍വാധികം ശക്തിയോടെ ഉത്തര കൊറിയ പുനരാരംഭിച്ചു. അമേരിക്കയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന പുതിയ പ്രസ്താവനക്കൊപ്പം ആണവ പദ്ധതികള്‍ ഒഴിവാക്കില്ല എന്ന് കൂടി ഉത്തര കൊറിയ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തങ്ങളുടെ ആണവായുധ ശേഖരം പൂർണമായും ഒഴിവാക്കുന്ന കാര്യം തൽക്കാലം അജൻഡയിലില്ലെന്നും രാജ്യാന്തരതലത്തിലുളള ഭീഷണികൾ പൂർണമായും ഒഴിവായാൽ മാത്രം അക്കാര്യങ്ങള്‍ ആലോചിക്കാമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റ നിലപാട്.

TAGS :

Next Story