Quantcast

സൌദി അരാംകോ പ്ലാന്റ് തുറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകും.

ഉത്പാദനത്തിലും വിതരണത്തിലും നേരിട്ട കുറവ് സംബന്ധിച്ചു മാത്രമാണ് അരാംകോ വിശദീകരണം. ഉത്പാദനം പഴയപടിയാകും വരെ വില കുറയാന്‍ സാധ്യതയില്ല.

MediaOne Logo

Web Desk 12

  • Published:

    17 Sept 2019 11:10 AM IST

സൌദി അരാംകോ പ്ലാന്റ് തുറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകും.
X

ആക്രമണം നടന്ന സൌദി അരാംകോയുടെ പ്ലാന്റ് തുറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകും. ഉത്പാദനത്തിലും വിതരണത്തിലും നേരിട്ട കുറവ് സംബന്ധിച്ചു മാത്രമാണ് അരാംകോ വിശദീകരിച്ചത്. ഉത്പാദനം പഴയപടിയാകും വരെ വില കുറയാന്‍ സാധ്യതയില്ല. ലോകത്തെ എറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റാണ് സൌദി കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈഖിലേത്. ഇവിടെ ഡ്രോണ്‍ പതിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നാശനഷ്ടം സംബന്ധിച്ച് അരാംകോയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. 5.7 ദശലക്ഷം ബാരലിന്റെ കുറവ് ഉത്പാദനത്തില്‍ വന്നതായി അരാംകോ സ്ഥിരീകരിച്ചിരുന്നു. പ്ലാന്റ് പൂര്‍വ സ്ഥിതിയിലാകാന്‍ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ചാകും എണ്ണ വില നിലകൊള്ളുക. കുറഞ്ഞത് മൂന്ന് ദിവസം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് മൂന്ന് ദിവസമെങ്കിലും എണ്ണ വില കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ല, എണ്ണക്കുറവ് നിലവില്‍ പരിഹരിക്കാന്‍ പോകുന്നത് കരുതല്‍ ശേഖരത്തില്‍ നിന്നുമെടുത്താണ്. അതു കൊണ്ടു തന്നെ വിതരണത്തില്‍ ഭീതി തുടരുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story