Quantcast

കൊളംബിയയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ പോപയാന് സമീപം ചെറു വിമാനം തകര്‍ന്ന് വീണ് 7 മരണം

പോപായന് സമീപം ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. പറന്നുയര്‍ന്ന് ഏതാനം മിനുട്ടുകള്‍ക്കകം തന്നെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു

MediaOne Logo

Web Desk 12

  • Published:

    17 Sept 2019 10:51 AM IST

കൊളംബിയയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ പോപയാന് സമീപം ചെറു വിമാനം തകര്‍ന്ന് വീണ് 7 മരണം
X

കൊളംബിയയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ പോപയാന് സമീപം ചെറു വിമാനം തകര്‍ന്ന് വീണ് 7 മരണം. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുപടിഞ്ഞാറൻ കൊളംബിയൻ നഗരമായ പോപായന് സമീപം ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. പറന്നുയര്‍ന്ന് ഏതാനം മിനുട്ടുകള്‍ക്കകം തന്നെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. ചെറുവിമാനത്തില്‍ ഉണ്ടായിരുന്ന ഒന്‍പത് യാത്രക്കാരിൽ 7 പേര്‍ കൊല്ലപ്പെട്ടതായി കൊളംബിയന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി സ്ഥിരീകരിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മറ്റ് രണ്ട് യാത്രക്കാരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിന് പിന്നാലെ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ പ്രദേശത്തെ വീടുകള്‍ക്ക് മുകളില്‍ പതിച്ചെങ്കിലും മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അതേ സമയം ജനവാസ മേഖലയില്‍ പതിച്ച വിമാനത്തിന്റെ വാതക ചോര്‍ച്ച തടയാന്‍ കഴിഞ്ഞതാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കിയത്. അപകടത്തിന്‍റെ കാരണം അന്വേഷിച്ച് വരികയാണെന്ന് കൊളംബിയന്‍ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story