ഓരോ വീട്ടിലും ആറു കഞ്ചാവ് ചെടി വീതം, പുതിയ പദ്ധതിയുമായി തായ്ലാന്റ്
മരുന്നു നിര്‍മ്മാണത്തിനും ഗവേഷണത്തിനും കഞ്ചാവ് ഉപയോഗം തായ്‌ലാന്റ് നിയമ വിധേയമാക്കിയിരുന്നു. ഇത് പ്രകാരം ഒരു വീട്ടില്‍ ആറു കഞ്ചാവ് ചെടി വീതം വളര്‍ത്താമെന്നതാണ് പുതിയ പദ്ധതി

തായ്ലാന്‍റിന്‍റെ പുതിയ പദ്ധതിയില്‍ അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. മരുന്നു നിര്‍മ്മാണത്തിനും ഗവേഷണത്തിനും കഞ്ചാവ് ഉപയോഗം തായ്‌ലാന്റ് നിയമ വിധേയമാക്കിയിരുന്നു. ഇത് പ്രകാരം ഒരു വീട്ടില്‍ ആറു കഞ്ചാവ് ചെടി വീതം വളര്‍ത്താമെന്നതാണ് പുതിയ പദ്ധതി. ഭരണമുന്നണിയിലെ ഭൂംജയ്തായ് പാര്‍ട്ടിയാണ് ഇതു സംബന്ധിച്ച നിയമം ശുപാര്‍ശ ചെയ്തിരിക്കുന്നത്. മരുന്നിനായി ഉപയോഗിക്കാന്‍ ഓരോ വീട്ടിലും ആറ് ചെടികള്‍ വീതം വളര്‍ത്താന്‍ അനുമതി നല്‍കാനാണ് കരടു നിയമത്തിലെ ശുപാര്‍ശ. എന്നാല്‍, ഇതു വലിക്കാന്‍ ഉപയോഗിച്ചാല്‍ ശിക്ഷ ലഭിക്കും. ഡിസംബറിലാണ് തായ്‌ലാന്റ് മെഡിക്കൽ ഉപയോഗത്തിനും പരീക്ഷണങ്ങൾക്കും മരിജ്വാന ഉപയോഗിക്കാമെന്നുള്ള നിയമം ഉണ്ടാക്കിയത്. ലോകത്തിന്റെ പല ഭാഗത്തും മരിജ്വാന ഇഷ്ടംപോലെ ഉപയോഗിക്കാമെങ്കിലും പൊതുവെ ഏഷ്യൻ രാജ്യങ്ങളിൽ ശക്തമായ നിയന്ത്രണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്. തായ്‌ലാന്‍റ് നൂറ്റാണ്ടുകളായി മരുന്നായിട്ടും ഭക്ഷണത്തിലും മരിജ്വാന ഉപയോഗിക്കാറുണ്ട്. 1934 ലാണ് തായ്‌ലാന്റില്‍ ഇത് നിരോധിക്കുന്നത്.
Adjust Story Font
16

