മെക്സിക്കോയില്‍ നൂറിലധികം പ്ലാസ്റ്റിക് ബാഗുകളിലായി 29 മൃതദേഹങ്ങൾ കണ്ടെടുത്തു
കഴിഞ്ഞ വര്‍ഷം 29,111 പേര്‍ കൊല്ലപ്പെട്ട രാജ്യമാണ് മെക്സിക്കോ.

മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ജാലിസ്കോയില്‍ 29 ഓളം മൃതദേഹങ്ങള്‍ ശവക്കുഴിയിൽ വലിച്ചെറിഞ്ഞതായി കണ്ടെത്തി. മൃതദേഹങ്ങൾ നൂറിലധികം പ്ലാസ്റ്റിക് ബാഗുകളിലായാണ് കണ്ടെത്തിയതെന്ന് മെക്സിക്കൻ അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ നാലു പേരെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുമ്പോൾ മൃതദേഹങ്ങളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന അറ്റോർണി ജനറൽ ഓഫീസിലെ വൃത്തങ്ങൾ അറിയിച്ചു.
മെക്സിക്കോയില്‍ കൊലപാതകത്തിനരയാകുന്നവരുടെ എണ്ണം കൂടി വരുകയാണ്. കഴിഞ്ഞ വർഷം നടന്ന കൊലപാതകങ്ങളുടെ എണ്ണത്തെ മറി കടന്നിരിക്കുകയാണ് ഈ വര്‍ഷത്തെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 29,111 പേര്‍ കൊല്ലപ്പെട്ട രാജ്യമാണ് മെക്സിക്കോ.
മെക്സിക്കോയിൽ, ‘കാർട്ടലുകൾ’ തങ്ങളുടെ ചിരവൈരികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നത് സഥിരം കാഴ്ചയാണ്, അവരിൽ പലരെയും മൃതദേഹങ്ങള്‍ രാജ്യത്തുടനീളമുള്ള രഹസ്യ കുഴിമാടങ്ങളിൽ അടക്കം ചെയ്യുകയാണ് പതിവ്.
കൂട്ട ശവക്കുഴികള്‍ കാർട്ടൽ അക്രമവുമായി ബന്ധപ്പെട്ടതാണോ എന്ന് അധികൃതർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ അഞ്ച് ക്രിമിനൽ സംഘടനകളിൽ ഒന്നാണ് ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ.
Adjust Story Font
16

