ദക്ഷിണകൊറിയയും ജപ്പാനും തമ്മിളുള്ള തര്‍ക്കം രൂക്ഷം
നേരത്തെ ദക്ഷിണകൊറിയക്ക് നല്‍കിയിരുന്ന പരിഗണന ജപ്പാനും നിര്‍ത്തലാക്കിയിരുന്നു

ദക്ഷിണകൊറിയയും ജപ്പാനും തമ്മിളുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. ജപ്പാനില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണ നിര്‍ത്തലാക്കാന്‍ ദക്ഷിണ കൊറിയ തീരുമാനിച്ചു. നേരത്തെ ദക്ഷിണകൊറിയക്ക് നല്‍കിയിരുന്ന പരിഗണന ജപ്പാനും നിര്‍ത്തലാക്കിയിരുന്നു. ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാവുകയാണ്. വ്യാപരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന സൌഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് ദക്ഷിണ കൊറിയ ജപ്പാനെ ഒഴിവാക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ ജപ്പാനില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ദക്ഷിണ കൊറിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
നടപടി രാഷ്ട്ര സുരക്ഷയെ കരുതിയാണെന്നും നയതന്ത്ര ബന്ധങ്ങളെ ഇത് ബാധിക്കില്ലെന്നുമാണ് ദക്ഷിണകൊറിയയുടെ വാദം. നേരത്തെ മുന്‍ഗണനാ വ്യാപാര പങ്കാളിത്ത പട്ടികയില്‍നിന്നും ദക്ഷിണകൊറിയയെ ജപ്പാനും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയിലെ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയാണ് തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍്ക്കുമിടയില്‍ പുതിയ തര്‍ക്കം ഉടലെടുത്തത്.
ജപ്പാനിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ നിപ്പോണ്‍ രണ്ടാം ലോകയുദ്ധ കാലത്ത് കൊറിയക്കാരെ നിര്‍ബന്ധിത തൊഴിലിന് വിധേയരാക്കിയിരുന്നു. ഇതിന് നഷ്ടപരിഹാരമായി അതിലെ ഇരകള്‍ക്ക് 89,000 ഡോളര്‍ വീതം കമ്പനി നല്‍കണമെന്നാണ് ദക്ഷിണ കൊറിയന്‍ കോടതി വിധിച്ചത്. ഇതിന് പകരം വീട്ടാനാണ് ജപ്പാന്‍ ദക്ഷിണ കൊറിയക്കെതിരെ നടപടി തുടങ്ങിയത്. ദക്ഷിണ കൊറിയയിലേക്ക് കയറ്റി അയക്കുന്ന മൂന്ന് പ്രധാന രാസവസ്തുക്കള്‍ക്ക് ജപ്പാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയായിരുന്നു ജപ്പാന്‍ നടപടികളുടെ തുടക്കം.
Adjust Story Font
16

