വടക്കന്‍ സിറിയയില്‍ യുദ്ധരഹിത മേഖല സ്ഥാപിക്കുന്നത് വൈകുന്നതില്‍ തുര്‍ക്കിക്ക് അതൃപ്തി
രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തുര്‍ക്കി അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് രജബ് ത്വയീബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി

വടക്കന്‍ സിറിയയിയില്‍ യുദ്ധരഹിത മേഖല സ്ഥാപിക്കുന്നത് വൈകുന്നതില്‍ തുര്‍ക്കിക്ക് അതൃപ്തി. രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തുര്‍ക്കി അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് രജബ് ത്വയീബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. യുദ്ധരഹിത മേഖല സ്ഥാപിക്കാന്‍ അമേരിക്കയും തുര്‍ക്കിയും തമ്മില്‍ ധാരണായയതോടെയാണ് വടക്കന്‍ സിറിയിയിലെ സൈനിക നടപടിയില്‍ നിന്ന് തുര്‍ക്കി പിന്‍മാറിയത്.
തുര്‍ക്കി അതിര്‍ത്തി കൈയ്യടക്കുന്നതില്‍ നിന്ന് കുര്‍ദ് സായുധ സംഘടന വൈ.പി.ജിയെ തടയുന്നതിനും സുരക്ഷാമേഖലയായി പ്രഖ്യാപിക്കുന്നത് ഗുണം ചെയ്യുമെന്നാണ് തുര്‍ക്കിയുടെ പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനെടെയാണ് തുര്‍ക്കി പ്രസിഡന്‍റ് നിലപാട് കടുപ്പിച്ചത്. സേഫ് സോണിന്‍റെ പരിധി സംബന്ധിച്ചും ഇതുവരെ തീരുമാനമായിട്ടില്ല. മൂന്ന് മില്യണോളം വരുന്ന സിറിയന്‍ അഭയാര്‍ഥികള്‍ നിലവില്‍ തുര്‍ക്കിയിലുണ്ട്. ഇവര്‍ക്കുള്ള സുരക്ഷാ ഇടനാഴിയായും യുദ്ധരഹിതമേഖല ഉപയോഗിക്കാനും നീക്കമുണ്ട്.
സേഫ് സോണ്‍ സ്ഥാപിച്ചില്ലെന്ന് യുറേപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയില്ലെന്ന് ഉര്‍ദുഗാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 3 മില്യണ്‍ സിറിയക്കാര്‍ക്കാണ് തുര്‍ക്കി അഭയം നല്‍കിയിരിക്കുന്നത്. നിശ്ചിത പ്രദേശത്ത് 30 കിലോമീറ്റര്‍ പരിധിയില്‍ യുദ്ധരഹിതമേഖല സ്ഥാപിക്കണമെന്നാണ് തുര്‍ക്കിയുടെ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. അതിനിടെ രണ്ടാഴ്ചക്കുള്ളില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ തുര്‍ക്കി പ്രസിഡന്‍റ് രജബ് ത്വയിബ് ഉര്‍ദുഗാനും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
Adjust Story Font
16

