Quantcast

അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം: 50 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നന്‍ഗര്‍ഹാര്‍, സാബൂള്‍ എന്നീ പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്

MediaOne Logo

Web Desk 11

  • Published:

    20 Sept 2019 8:25 AM IST

അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം: 50 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
X

അഫ്ഗാനിസ്ഥാനില്‍ രണ്ടിടത്തായി നടന്ന താലിബാന്‍ ആക്രമണത്തില്‍ 50 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നന്‍ഗര്‍ഹാര്‍, സാബൂള്‍ എന്നീ പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. നന്‍ഗര്‍ഗാറില്‍ 30 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാബൂളില്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

20 പേരാണ് അവിടെ കൊല്ലപ്പെട്ടത്. പതിനെട്ട് വര്‍ഷനമമായി രാജ്യം നേരിടുന്ന താലിബാന്‍ ആക്രമണത്തിന് പരിഹാരം കാണാന്‍‌ അമേരിക്കയുമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ ഫലമില്ലാതെ പോയതിന് പിന്നാലെയാണ് ആക്രമണം എന്നതും ശ്രദ്ദേയമാണ്. ബുധനാഴ്ച രാത്രിയോടെ നന്‍ഗര്‍ഹാറിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 30 പേരും കര്‍ഷകരാണ്.

TAGS :

Next Story