ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിക്കും വിദേശകാര്യ മന്ത്രിക്കും അമേരിക്ക വിസ അനുവദിച്ചു
അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനാണ് വിസ നല്‍കിയത്.

ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിക്കും വിദേശകാര്യ മന്ത്രി ജവാദ് സാരിഫിനും അമേരിക്ക വിസ അനുവദിച്ചു. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനാണ് വിസ നല്‍കിയത്. വിസ അനുവദിച്ച വാര്‍ത്ത ഇറാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് അമേരിക്ക ഇറാന്‍ പ്രസിഡന്‍റിനും വിദേശകാര്യ മന്ത്രിക്കും വിസ നല്‍കിയത്. വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് ഇന്ന് തന്നെ ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിക്കും. ഇറാന്‍ വിദേശകാര്യ വക്താവാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വിസ നിഷേധിക്കുന്നതിനെതിരെ സാരിഫ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരുന്നത്.
ഇറാന്‍ പ്രതിനിധി സംഘത്തിന് വിസ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണെന്നാണ് സാരിഫിന്‍റെ വാദം. എന്നാല്‍ ഈ പ്രസ്താവനയോട് പ്രതികരിക്കാന്‍ പോംപിയോ തയ്യാറായില്ല. വിസ അനുവദിച്ചില്ലെങ്കില്‍ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി പങ്കെടുക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതെല്ലാം അസ്ഥാനത്താക്കുന്ന തരത്തിലുള്ള ഒരു നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായത്. യു.എന്‍ പൊതുസഭയില്‍ വെച്ച് ഇറാന്‍ - അമേരിക്ക ചര്‍ച്ചയുണ്ടാകാനുള്ള സാധ്യത ഈ നീക്കത്തോടെ തള്ളിക്കളയാനാവില്ല. ആതിഥേയ സർക്കാർ എന്ന നിലയിൽ യു.എൻ ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്ക് വിസ നൽകാൻ യു.എസ് പൊതുവെ ബാധ്യസ്ഥരാണ്.
Adjust Story Font
16

