ഈജിപ്തില്‍ സീസിയുടെ രാജിക്കായി ജനങ്ങള്‍ തെരുവില്‍
നാടു കടത്തപ്പെട്ട വ്യവസായി മുഹമ്മദ് അലി സീസിക്കെതിരെ അഴിമതിയരോപണവുമായി രംഗത്തെത്തിയതാണ് പുതിയ പ്രതിഷേധങ്ങളുടെ തുടക്കം.

ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫതഹ് അല്‍ സീസിയുടെ രാജി ആവശ്യപ്പെട്ട് തെരുവുകളില്‍ പ്രതിഷേധം ആഞ്ഞടിക്കുന്നു. വെള്ളിയാഴ്ചയാണ് ഈജിപ്തിലെങ്ങും ജനാപത്യാനുകൂലികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളുടെ വീഡിയോകളില്‍ ''ഉണര്‍ന്നെണീക്കൂ, ഭയപ്പെടേണ്ട, സീസി പുറത്തു പോകൂ'' തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴങ്ങിക്കേട്ടു. അതേസമയം, തഹ്‌രീര്‍ ചത്വരം ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധത്തെ സൈന്യം തടഞ്ഞതായും വാര്‍ത്തകളുണ്ട്. നാടു കടത്തപ്പെട്ട വ്യവസായിയും നടനുമായ മുഹമ്മദ് അലി സീസിക്കെതിരെ അഴിമതിയരോപണവുമായി രംഗത്തെത്തിയതാണ് പുതിയ പ്രതിഷേധങ്ങളുടെ തുടക്കം.
2013ല്‍ നടന്ന വിപ്ലവത്തില്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് ജനാധിപത്യപരമായി അധികാരമേറ്റ മുര്‍സിയെ അട്ടിമറിച്ചാണ് സീസി അധികാരം പിടിച്ചെടുത്തത്.
Adjust Story Font
16

