അക്രമാസക്തമായി ഹോങ്കോങിന്റെ തെരുവുകള്‍; സംഘര്‍ഷം അയയുന്നില്ല
നിലവിലെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിച്ചെങ്കിലും കഴിഞ്ഞ നൂറ് ദിവസത്തിലേറെയായ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഹോംങ്കോംങിലെ സ്വതന്ത്ര വാദികള്‍ തയ്യാറായിട്ടില്ല

ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി തുടരുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസ് വിലക്കുകള്‍ മറികടന്ന് പ്രതിഷേധിക്കാനെത്തിയത് ആയിരങ്ങള്‍. തുടര്‍ച്ചയായ 16ആം ആഴ്ചയിലും ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് അയവ് വന്നിട്ടില്ലെന്നാണ് ഇന്നലെ നടന്ന പ്രതിഷേധവും തെളിയിക്കുന്നത്. പൊലീസ് വിലക്കുകള്‍ മറികടന്ന് ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങിയതിന് പിന്നാലെ പ്രതിഷേധം ആക്രമാസക്തമാവുകയായിരുന്നു.
സംഘര്‍ഷാവസ്ഥയില്‍ മാറ്റമുണ്ടാകാത്തതിനെ തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആക്രമത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അതേ സമയം പ്രതിഷേധക്കാര്‍ക്കെതിരെ നിലപാടു കടുപ്പിച്ചിരിക്കുകയാണ് ഹോങ്കോംങിലെ ചൈനീസ് അനുകൂലികള്‍. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും പ്രതിഷേധക്കാരുടെ പോസ്റ്ററുകളടക്കം ഇവര്‍ നീക്കം ചെയ്തു.
നിലവിലെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിച്ചെങ്കിലും കഴിഞ്ഞ നൂറ് ദിവസത്തിലേറെയായ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഹോംങ്കോംങിലെ സ്വതന്ത്ര വാദികള്‍ തയ്യാറായിട്ടില്ല . സമരക്കാര്‍ക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് നടപടിക്കെതിരെ അന്വേഷണം നടത്തുക, അറസ്റ്റിലായവര്‍ക്ക് പൊതുമാപ്പ് നല്‍കുക ,സാര്‍വത്രിക വോട്ടവകാശം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇവര്‍ പ്രതിഷേധം തുടരുന്നത്.
Adjust Story Font
16

