എബോളക്കെതിരെ വാക്സിനുമായ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ; കോംഗോക്ക് ആശ്വാസം
എബോളക്കെതിരെ ജോണ്‍സണ്‍ അന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിന്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് കോംഗോ.

എബോളയെ തടയാന്‍ പുതിയ വാക്സിന്‍. ജോണ്‍സണ്‍ അന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിന്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് കോംഗോ. പുതിയ വാക്സിന്‍ ഫലപ്രദമാണെന്ന് കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ കുറേ നാളുകളായി എബോള ഭീഷണിയിലാണ് കോംഗോ. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പതിനായിരത്തിലേറെ പേരാണ് എബോള ബാധയെ തുടര്‍ന്ന് രാജ്യത്ത് മരണപ്പെട്ടത്. എബോള പിടിമുറുക്കിയപ്പോഴൊക്കെ യു.എന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഫലപ്രദമായ വാക്സിനോ പ്രതിരോധമരുന്നുകളോ വികസിപ്പിച്ചെടുക്കാനാകാഞ്ഞതാണ് കോംഗോയെ പ്രതിസസന്ധിയിലാക്കിയത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ആശ്വാസത്തിലാണ് കോംഗോ.
യു.എസ് ആസ്ഥാനമായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണ് പുതിയ വാക്സിന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അടുത്തിടെ ജോണ്‍സണിന്റെ പല ഉത്പന്നങ്ങളും വിവാദത്തിലായ സാഹചര്യത്തിലാണ് വാക്സിന്‍ ഫലപ്രദമാണെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. വാക്സിന്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതല്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ഇതിന് മുന്‍പ് യു.എസിലെ തന്നെ മറ്റൊരു കമ്പനിയും എബോള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തിരുന്നു.
Adjust Story Font
16

