കാലാവസ്ഥാ വ്യതിയാനം; ഗ്രെറ്റയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ ലോക വ്യാപകമായി തുടരുന്നു
നൂറ്റമ്പതോളം രാജ്യങ്ങളിലെ പരിസ്ഥിതി സ്നേഹികളാണ് വ്യത്യസ്ഥ രീതിയിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തുള്ളത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗിന്റെ ആഹ്വാനത്തെ തുടര്‍ന്ന് ലോക വ്യാപകമായി തുടരുന്ന പ്രതിഷേധങ്ങള്‍ തുടരുന്നു. നൂറ്റമ്പതോളം രാജ്യങ്ങളിലെ പരിസ്ഥിതി സ്നേഹികളാണ് വ്യത്യസ്ഥ രീതിയിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തുള്ളത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കണമെന്നാണ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബെര്‍ഗിന്റെ പ്രധാന ആവശ്യം. യു.എന്‍ യുവജന ഉച്ചകോടിയില്‍ പങ്കെടുത്ത് കൊണ്ടാണ് ഇക്കാര്യം ഗ്രെറ്റ വ്യക്തമാക്കിയത്.അടുത്ത ആഴ്ച യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ ലോകനേതാക്കള്‍ ഒത്തുകൂ ടുന്നുണ്ട്. അതേസമയം യു.എന്‍ യുവജന ഉച്ചകോടിയില്‍ പരിസ്ഥിതി ദുരന്തങ്ങള്‍ തടയാനായി കൈകൊള്ളേണ്ട നടപടികളെ കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഗ്രെറ്റ തന്‍ബെര്‍ഗെന്ന 16 വയസു മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി തുടങ്ങി വെച്ച ഒറ്റയാള്‍ പോരാട്ടമാണ് ഇന്ന് ലോക വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
Adjust Story Font
16

