നെതന്യാഹുവിനെ താഴെയിറക്കാന്‍ ഇസ്രായേലില്‍ അറബ് പാര്‍ട്ടികളുടെ സഖ്യം
നെതന്യാഹുവിനെ താഴെയിറക്കാന്‍ ബെന്നി ഗാന്‍സിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.

ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷമായ ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തെ പിന്തുണക്കുമെന്ന് അറബ് പാര്‍ട്ടികളുടെ സഖ്യമായ ‘ജോയിന്റ് ലിസ്റ്റ്’. നെതന്യാഹുവിനെ താഴെയിറക്കാന്‍ ബെന്നി ഗാന്‍സിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്കോ പ്രധാന പ്രതിപക്ഷമായ ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തിനോ ഭൂരിപക്ഷം നേടാനായിട്ടില്ല.
ജോയിന്‍റ് ലിസ്റ്റ് പതിമൂന്ന് സീറ്റ് നേടി നിര്‍ണായക ശക്തിയായി മൂന്നാം സ്ഥാനത്തുണ്ട്. ഈ സാഹചര്യത്തിലാണ് അറബ് പാര്‍ട്ടികളുടെ സഖ്യം ബെന്നി ഗാന്‍സിനെ പിന്തുണക്കുന്നത്,
പിന്തുണ നെതന്യാഹുവിനെ താഴെയിറക്കാനാണെന്നും ബെന്നി ഗാന്‍റ്സിന്റെ നയങ്ങളോടല്ലെന്നും ജോയിന്റ് ലിസ്റ്റ് നേതാവ് അയ്മന്‍ ഔദ വ്യക്തമാക്കി.
Next Story
Adjust Story Font
16

