ഹൂസ്റ്റണില്‍ മോദിക്കും ട്രംപിനുമെതിരെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധം
കശ്മീര്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ക്ക് എതിരെയായിരുന്നു പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും വേദി പങ്കിട്ട ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തിന് പുറത്ത് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് പ്രതിഷേധവുമായെത്തിയ്ത. കശ്മീര്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ക്ക് എതിരെയായിരുന്നു പ്രതിഷേധം.
ഇന്ത്യയില്‍ നടന്നുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം എന്‍.ആര്‍.ജി സ്റ്റേഡിയത്തിന് മുന്‍പില്‍ പ്രതിഷേധിച്ചത്.മഹാത്മ ഗാന്ധിയുടെ വേഷമിട്ടും ഇന്ത്യന്‍ പതാകയേന്തിയും അവര്‍ വേദിക്ക് മുന്‍പില്‍ അണിനിരന്നു. മോദി തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങണമെന്നും കശ്മീരിനെ സ്വതന്ത്രമാക്കണമെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തി . പ്രധാനമന്ത്രി തീവ്രവാദിയാണെന്നും പ്രതിഷേധക്കാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
കശ്മീരി-ഖലിസ്ഥാനി വിഘടനവാദ സംഘടനകൾ, ഹിന്ദു, മുസ്ലിം, ദലിത്
, സിഖ്, ക്രിസ്ത്യൻ സംഘടനകൾ, അമേരിക്കൻ ജൂത സംഘടനയായ 'ജ്യൂയിഷ് വോയ്സസ് ഫോർ പീസ് , 'ബ്ലാക്ക്ലിവ്സ് മാറ്റർ' എന്ന ആഫ്രിക്കൻ-അമേരിക്കൻ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. എന്നാല്‍ പൊലീസ്
കനത്ത സേനാവിന്യാസം നടത്തി പ്രതിഷേധത്തെ നിയന്ത്രിച്ചു.
Adjust Story Font
16

