Quantcast

ലോകം ഏറ്റെടുത്തു ആ തുറിച്ചു നോട്ടം !

ലോകം ഇവ്വിധം അപകടത്തിലായിരിക്കുമ്പോൾ നിങ്ങൾക്കെങ്ങനെ പണത്തെ കുറിച്ച് മാത്രം സംസാരിക്കാൻ സാധിക്കുന്നു എന്നാണ്ഗ്രേറ്റ തുംബർഗ് ലോകനേതാക്കളോട് ചോദിച്ചത്

MediaOne Logo

Web Desk 9

  • Published:

    24 Sept 2019 4:45 PM IST

ലോകം ഏറ്റെടുത്തു ആ തുറിച്ചു നോട്ടം !
X

കാലാവസ്ഥാ സംരക്ഷണത്തിനായി ലോക വേദിയിൽ പ്രസംഗിച്ച് കയ്യടി നേടിയ യുവ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ് തന്നെയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് മുന്നിൽ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് നിലപാട് വ്യക്തമാക്കി വാർത്തകളിൽ ഇടം പിടിച്ച തുംബർഗ്, ഉച്ചക്കോടിക്ക് എത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് നേരെ കടുപ്പിച്ച് നോക്കിയതും ലോകശ്രദ്ധ നേടിയിരിക്കുകയാണിപ്പോൾ.

ലോകം ഇവ്വിധം അപകടത്തിലായിരിക്കുമ്പോൾ നിങ്ങൾക്കെങ്ങനെ പണത്തെ കുറിച്ച് മാത്രം സംസാരിക്കാൻ സാധിക്കുന്നു എന്നാണ്
ഗ്രേറ്റ തുംബർഗ് ലോകനേതാക്കളോട് ചോദിച്ചത്. ‌ഉച്ചക്കോടിക്കായി ന്യൂയോര്‍ക്കിലെത്തിയ ഡോണാൾഡ് ട്രംപ് എതാനും മിനിറ്റുകൾ മാത്രമേ സമ്മേളന വേദിയിൽ ചെലവഴിച്ചുള്ളു. ട്രംപ് കടന്ന് വരുമ്പോൾ പിന്നിലായി നിന്ന തുംബർഗിന്റെ തുറിച്ചുനോട്ടം കാമറയിൽ പതിയുകയായിരുന്നു. പരിസ്ഥിതി സംരക്ഷണ വാദത്തിനെതിരെ നിരന്തരം കടന്നാക്രമിച്ച് നേരത്തെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ്.

പരിസ്ഥിതി സംരക്ഷമത്തിനായി വെള്ളിയാഴ്ച്ചകളിൽ സ്കൂളുകൾ ബഹിഷ്കരിച്ച് തെരുവിറങ്ങണമെന്ന ഗ്രേറ്റയുടെ വാക്കുകൾക്ക് വലിയ പ്രതികരണമായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്.

TAGS :

Next Story